എറണാകുളം സ്വദേശികളായ ദമ്പതികളെ പഴനിയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരാണ് മരിച്ചത്.
പഴനി: എറണാകുളം സ്വദേശികളായ ദമ്പതികളെ പഴനിയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയി ല്‍ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘു രാ മന്‍ (46), ഭാര്യ ഉഷ (44) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവര്‍ ക്ഷേത്രദര്‍ശനത്തിന് പഴനിയിലെത്തിയത്.
ബി ജെ പി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളാണ് ആത്മഹത്യക്ക് കാരണമെന്ന കത്തും കണ്ടെത്തിയി ട്ടുണ്ട്. കടുംകൈക്ക് കാരണക്കാരായ ഏഴ് പേരുകളും ജാമ്യമില്ലാ കേ സുകളില്‍ പെടുത്തി തേജോവധം ചെയ്തെന്നും കത്തിലുണ്ട്. ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്‌തെന്ന് ഇവരുടെ ആത്മഹത്യാ ക്കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് പറഞ്ഞ് ഏഴു പേരുടെ പേരുകളും ആത്മഹത്യാ കുറിപ്പിലുണ്ട്.
കുട്ടികളെ സഹായിക്കണം എന്നും നാട്ടിലെ രാഷ്ട്രിയ പാര്‍ട്ടികള്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഇവരുടെ മൃതദേഹം ഇ ന്ന് നാട്ടിലെത്തിക്കും. തിങ്കളാഴ്ച രാത്രി യോടെയാണ് ഇവര്‍ പഴനിയിലെത്തിയത്.