തിരുവല്ല മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തിരുനെല്‍വേലി സ്വദേശികളായ പതിനഞ്ചുവയസുള്ള കാര്‍ത്തിക്, ശബരീനാഥ് എന്നി വരാണ് മരിച്ചത്
പത്തനംതിട്ട: തിരുവല്ല മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തിരുനെല്‍വേലി സ്വദേശികളായ പതിനഞ്ചുവ യസുള്ള കാര്‍ത്തിക്, ശബരീനാഥ് എന്നിവരാണ് മരിച്ചത്. മണിമലയാറ്റിലെ വടക്കന്‍ കടവിലാണ് അപകടമുണ്ടായത്.
ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മരിച്ച കുട്ടികള്‍. ചടങ്ങിനെത്തിയ എട്ട് കുട്ടി കളാണ് വീട്ടുകാരോട് പറയാതെ മണിമലയാറ്റി ലെ വടക്കന്‍ കടവില്‍ കുളിക്കാനിറങ്ങിയത്. മൂന്ന് പേര്‍ ശക്തമായ ഒഴുക്കില്‍ പ്പെടുകയായിരുന്നു. ഇതില്‍ രണ്ട് പേരാണ് മുങ്ങിമരിച്ചത്. ഇവരെ ഉടന്‍തന്നെ മല്ലപ്പ ള്ളി താലൂക്ക് ആശു പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മണിമലയാറ് കണ്ട് കൗതുകത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു എട്ട് കുട്ടികളും. വീട്ടുകാരോട് പറയാ തെ മണിമലയാറ്റില്‍ കുളിക്കാനിറങ്ങുകയായിരുന്നു കുട്ടികള്‍. ഒഴുക്കില്‍പ്പെട്ട കുട്ടികളെ നാട്ടുകാരും ബ ന്ധുക്കളും ചേര്‍ന്നു കരയ്ക്കെത്തിച്ച് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ രണ്ട് കുട്ടികള്‍ അപ്പോ ഴെക്കും മരിച്ചിരുന്നു.











