കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി പാര്‍ട്ടി വിട്ടു. ട്വിറ്റ റിലൂടെയാണ് രാജിവിവരം അറിയിച്ചത്.പാര്‍ട്ടി പദവികളെല്ലാം ഒഴിയുന്നതായും ട്വീറ്റില്‍ പറഞ്ഞു
തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി പാര്‍ട്ടി വിട്ടു. ട്വിറ്ററിലൂടെയാണ് രാജിവിവരം അറിയിച്ചത്.പാര്‍ട്ടി പദവികളെല്ലാം ഒഴിയുന്നതായും ട്വീറ്റില്‍ പറഞ്ഞു.പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി ബി സി ഡോക്യുമെന്ററിയെ എതിര്‍ത്ത് ട്വിറ്ററില്‍ രംഗത്തെത്തിയതിനു പിന്നാലെ യാണ് രാജി. എഐസിസി, കെപിസിസി ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലായിരുന്നു അനില്‍ പ്രവര്‍ത്തിച്ചിരുന്നത്. പദവികള്‍ ഒഴിഞ്ഞതായി അനില്‍ വ്യക്തമാക്കി.
ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട അനിലിന്റെ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിനകത്തു തന്നെ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പെടെ പ്രമുഖ നേതാ ക്കളാണ് അനില്‍ ആന്റണിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്.
അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരില്‍നിന്ന് കടുത്ത ആക്രമണമാണ് ഉണ്ടായത്. ഒരു ട്വീറ്റിന്റെ പേരില്‍ പലരും വിളിച്ച് എതിര്‍പ്പ് പറഞ്ഞു. കോണ്‍ഗ്രസിന് ഇ ക്കാര്യത്തില്‍ ഇരട്ടത്താപ്പാണ്. ഇത്രയും അസഹിഷ്ണുതയുടെ ആവശ്യമില്ല. വെറുപ്പിനിടയില്‍ തുടരാനാകില്ലെന്നും അനില്‍ ട്വീറ്റില്‍ പറഞ്ഞു.











