ഇന്ത്യയിലെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന ബംഗളൂരില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാ നായ തില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. അത്യാധുനി കസൗകര്യങ്ങളോടെയുള്ള സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ബംഗളൂരിലെ ജനങ്ങള്‍ക്കും ലഭ്യമായിരിക്കുകയാണ് ലക്ഷ്യം.നേരിട്ടും അല്ലായും ഏകദേശം അയ്യായിരത്തിലധികം ആളുക ള്‍ക്ക് തൊഴില്‍ ലഭ്യമാകും
ബംഗളൂരു: യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ബംഗളൂരുവില്‍ പുതിയ ഷോപ്പിങ് മാള്‍ തുറന്നു. ബംഗളൂരു രാ ജാജി നഗറിലാണ് ഗ്ലോബല്‍മാള്‍ പ്രവര്‍ ത്തനം ആരംഭിച്ചത്. എട്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ബംഗളൂരുവിലെ മാള്‍.കൊച്ചിയില്‍ വിപുലമായ നിലയിലാണ് ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. തൃശൂരില്‍ ചെറിയ നില യിലാണ്. ബംഗളൂരുവില്‍ മൂന്നാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റും ഇതോടൊപ്പം പ്രവര്‍ത്തനം ആരംഭിച്ചതായും മാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യൂസഫലി പറഞ്ഞു.
രാജ്യത്ത് ലുലുഗ്രൂപ്പിന്റെ പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ അഞ്ചു ഷോ പ്പിങ് മാളുകള്‍ തുറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 4500 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരി ക്കുന്നത്. ഇതില്‍ കൊച്ചിയിലും തൃശൂരിലും ബംഗളൂരൂവിലും മാള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ബംഗളൂരുവില്‍ രണ്ടുലക്ഷം ചതുരശ്രയടിയിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ്. എന്റര്‍ടെയിന്‍മെന്റ് സോണ്‍ ഉള്‍ പ്പെടെ മറ്റു അത്യാധുനിക സേവനങ്ങളും ഇവിടെ ലഭ്യമാണ്. തിരുവന ന്തപുരത്തും ലക്നൗവിലും മാളു കള്‍ തുടങ്ങുന്നതിന് കാലതാമസം നേരിട്ടു. തിരുവനന്തപുരത്തെ മാള്‍ ഈ വര്‍ഷം അവസാനം തന്നെ പ്രവര്‍ത്തനം ആരംഭിക്കും. ലക്നൗവില്‍ അടുത്ത വര്‍ഷം ആദ്യപാദത്തില്‍ തന്നെ മാളിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുപോകുന്നതെന്നും യൂസഫലി പറഞ്ഞു.
ഇന്ത്യയിലെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന ബംഗളൂരില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാനായതി ല്‍ ഏറെ സന്തോഷമുണ്ടെന്ന് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോ ടെയുള്ള സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ബംഗളൂരിലെ ജനങ്ങള്‍ക്കും ലഭ്യമായിരിക്കുകയാണ്. നേരിട്ടും അല്ലാതെയും ഏക ദേശം അയ്യായിരത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാകും. കര്‍ണ്ണാ ടകയുടെ വിവിധ ഭാഗങ്ങളില്‍ പത്ത് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും യൂസഫലി പറഞ്ഞു.
തിരുവനന്തപുരത്തെ ലുലു മാള്‍ ഈ വര്‍ഷാവസാനവു ലക്‌നോവിലെത് അടുത്ത മാര്‍ച്ചിലും പ്രവര്‍ത്ത നമാരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായും യൂസഫലി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട് ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന 132 സ്റ്റോറുകള്‍, അക്‌സസറികള്‍, ജൂവലറി, ഫുഡ് കോര്‍ട്ട്, റസ്റ്റോറന്റ്,കഫേ,60,000 ചതുരശ്ര അടിയി ലേറേ വ്യാപിച്ചുകിടക്കുന്ന ഫണ്‍ടൂറ ഒരു റോളര്‍ ഗ്ലൈഡര്‍, ടാഗ് അറീന, ഒരു അഡ്വഞ്ചര്‍ കോഴ്‌സും ട്രാ മ്പൊലിനും, ഏറ്റവും പുതിയ വി.ആര്‍ റൈഡുകള്‍, 9ഡി തിയേറ്റര്‍, ബമ്പര്‍ കാറുകള്‍, എന്നിങ്ങനെ നി രവധി സവിശേഷതകളുള്ളതാണ് ബംഗളൂരു ഗ്ലോബല്‍ മാള്‍സ്
ബംഗളൂരില്‍ ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ നിര്‍വഹിച്ചു. കര്‍ണ്ണാടക മുന്‍മന്ത്രി ഡി. ശിവ കുമാര്‍, ചെയര്‍മാന്‍ എം.എ.യൂസഫലി, എക്‌സിക്യൂട്ടി ഡയറക്ടര്‍ എം.എ.അഷ് റഫലി, ലുലു ഇന്ത്യ ഡയ റക്ടര്‍ എ വി ആനന്ദ് ഉള്‍ പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.