English हिंदी

Blog

മുംബൈ: ഓഹരി വിപണി വാരാന്ത്യത്തില്‍ കുതിച്ചുചാട്ടം നടത്തി. നിഫ്‌റ്റി സമ്മര്‍ദ നിലവാരമായ 10,800 ഭേദിച്ച്‌ 10,901 പോയിന്റില്‍ ക്ലോസ്‌ ചെയ്‌തു. 161 പോയിന്റ്‌ നേട്ടമാണ്‌ നിഫ്‌റ്റി ഇന്ന്‌ കൈവരിച്ചത്‌.

സെന്‍സെക്‌സ്‌ 548 പോയിന്റ്‌ ആണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. 37,020 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ച സെന്‍സെക്‌സ്‌ വ്യാപാരത്തിനിടെ 37,125 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു.

Also read:  പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ല ; മാധ്യമ പ്രവര്‍ത്തകനെതിരെ ചുമത്തിയ കേസ് സുപ്രീംകോടതി റദ്ദാക്കി

പ്രമുഖ ഫാര്‍മ കമ്പനിയായ സിപ്ല, എഫ്‌എംസിജി ഭീമനായ ബ്രിട്ടാനിയ എന്നിവയുടെ ഓഹരികള്‍ ഇന്ന്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. 50 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റിയിലെ 42 ഓഹരികളും നേട്ടം രേഖപ്പെടുത്തി.

എനര്‍ജി ഓഹരികളാണ്‌ ഇന്ന്‌ വിപണിയിലെ കുതിപ്പിന്‌ വഴിവെച്ചത്‌. പ്രമുഖ എനര്‍ജി കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരി ഇന്ന്‌ 12.43 ശതമാനമാണ്‌ ഉയര്‍ന്നത്‌. ഹിന്ദുസ്ഥാന്‍ പെട്രോളിയം, ടാറ്റാ പവര്‍, ഒഎന്‍ജിസി എന്നീ ഓഹരികള്‍ അഞ്ച്‌ ശതമാനത്തിന്‌ മുകളില്‍ ഉയര്‍ന്നു.

Also read:  ബിജെപിയോട് മൃദു സമീപനം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫേസ്ബുക്ക് ഇന്ത്യ

റിലയന്‍സ്‌ ഇന്റസ്‌ട്രീസും ഇന്ന്‌ വിപണിയുടെ മുന്നേറ്റത്തെ തുണച്ചു. റിലയന്‍സ്‌ ഓഹരി വില ഇന്ന്‌ 3.94 ശതമാനം ഉയര്‍ന്നു. ബിപിസിഎല്‍, ഒഎന്‍ജിസി, ഗെയില്‍, ഇന്‍ഫ്രാടെല്‍, റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍.

Also read:  സെന്‍സെക്‌സ്‌ ആദ്യമായി 49,000ന്‌ മുകളില്‍

ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ, നെസ്‌ളേ ഇന്ത്യ, ടിസിഎസ്‌, ഡോ.റെഡ്‌ഢീസ്‌ എന്നിവയാണ്‌ നിഫ്‌റ്റിയില്‍ കൂടുതല്‍ നഷ്‌ടം നേരിട്ട ഓഹരികള്‍.