
മസ്കറ്റ് : പ്രശസ്ത എഴുത്തുകാരിയായ അന്തരിച്ച മാധവി കുട്ടിയെ ആസ്പദമാക്കി പ്രശസ്ത പ്രവാസി സാഹിത്യകാരൻ രാജൻ വി. കോക്കുരി രചിച്ച കവിത ‘പൊന്മാന്റെ ഒരു സ്വപ്നം‘ എന്നതിന്റെ സംഗീത ആൽബം പ്രകാശനം ചെയ്തു.

കവിതയ്ക്ക് ശ്രീജയൻ പുത്തൻ പുരയിൽ സംഗീതം നൽകുകയും, സുനിൽ ഗോപിനാഥ് ഓർക്കസ്ട്രേഷൻ നിർവഹിക്കുകയും ചെയ്തു. ഈ കവിത ഗായിക ഹണിയുടെ ആലാപനത്തിലൂടെ സംഗീത പ്രേമികളെ തേടിയെത്തുന്നു.



ഈ ആൽബം, മാധവിക്കുട്ടിയുടെ ഓർമ്മകളിലേക്ക് പുതിയൊരു കാഴ്ചപ്പാട് നല്‍കുന്ന ശ്രദ്ധേയ സൃഷ്ടിയാകുന്നു.











