English हिंदी

Blog

WhatsApp Image 2020-06-18 at 12.29.22 PM

Web Desk

മലയാള സിനിമയിലെ വേര്‍തിരിവിനെ കുറിച്ചും സ്വജനപക്ഷപാതത്തെ കുറിച്ചും ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടന്‍ നീരജ് മാധവിനെതിരെ ചലച്ചിത്ര സംഘടന ഫെഫ്ക. ബോളിവുഡ് ചലച്ചിത്ര താരം സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണശേഷമാണ് സിനിമാ ലോകത്ത് നിലനില്‍ക്കുന്ന വിവേചനത്തെ കുറിച്ചും സ്വജനപക്ഷപാതത്തെപ്പറ്റിയും ചര്‍ച്ചയായത്. ഇതിനു പിന്നാലെയാണ് നീരജ് മലയാള സിനിമ മേഖലയിലെ വേര്‍തിരിവിനെ കുറിച്ച് പോസ്റ്റിട്ടത്.

Also read:  ഇ. ശ്രീധരൻ പാലക്കാട്‌, എം. ടി. രമേശ്‌ കോഴിക്കോട് നോർത്ത്, അബ്ദുള്ളക്കുട്ടി മലപ്പുറം, പി. കെ. കൃഷ്ണ ദാസ് കാട്ടാക്കട, കുമ്മനം രാജശേഖരൻ നേമം - സാധ്യത ഇങ്ങനെ

മലയാള സിനിമയിലും മുളയിലെ നുളളുന്നവരുണ്ടെന്ന പരമാമര്‍ശം ആരെയൊക്കെ ഉദ്ദേശിച്ചാണെന്ന് നീരജ് വ്യക്തമാക്കണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് താരസംഘടനയായ അമ്മയ്ക്കും ഫെഫ്ക കത്തയച്ചിട്ടുണ്ട്. കൂടാതെ നീരജിന്‍റെ പോസ്റ്റില്‍ സ്ത്രീ വിരുദ്ധതയുണ്ടെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമയില്‍ നിലനില്‍ക്കുന്ന ആ ഗൂഢ സംഘം ആരാണെന്ന് വെളിപ്പെടുത്തണമെന്നും, അങ്ങനെയുളളവരെ ഒഴിവാക്കാന്‍ കൂടെ നില്‍ക്കുമെന്നും ഫെഫ്ക അറിയിച്ചു. ഒരു വ്യക്തിയുടെയും പേരെടുത്ത് പറയാതെയാണ് നീരജ് മലയാള സിനിമാ മേഖലയിലെ വേര്‍തിരിവിനെയും സ്വജനപക്ഷപാതത്തെയും കുറിച്ച് വിവരിച്ചത്. ഇതിനു പിന്നാലെയാണ് ഫെഫ്ക പ്രതികരണവുമായി രംഗത്തെത്തിയത്.