പള്ളിയില്‍ നിസ്‌കാരത്തിന് എത്തിയവരാണ് മൊയ്തീന്‍ മുസലിയാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സലാല : ഒമാനിലെ സലാലയില്‍ വെടിയേറ്റ് മരിച്ച കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി മൊയ്തീന്‍ മുസലിയാരുടെ ഘാതകനെ റോയല്‍ ഒമാനി പോലീസ് അറസ്റ്റു ചെയ്തു.
സലാലയിലെ ഖദീജ മോസ്‌കിലാണ് വെളളിയാഴ്ച രാവിലെ 11 ന് മൊയ്തീന്‍ മുസലിയാരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് കൊലയാളിയെ തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച വൈകീട്ടാണ് സ്വദേശി പൗരനെ പിടികൂടിയത്. സംഭവ സ്ഥലത്തു നിന്നും തോക്ക് കണ്ടെടുത്തിരുന്നു.
വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിന് എത്തിയ മൊയ്തീനെ സ്വദേശി പൗരന്‍ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നിസ്‌കാരത്തിന് എത്തിയവരാണ് മൊയ്തിന്‍ മരിച്ചു കിടക്കുന്നത് കണ്ടത്. സമീപം റൈഫിളും ഉണ്ടായിരുന്നു.
ദോഫാര്‍ ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡാണ് കേസ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ മുപ്പതു വര്‍ഷമായി സലാലയില്‍ ജോലി ചെയ്തു വരികയായിരുന്നു മൊയ്തിന്‍ മുസലിയാര്‍ 56 കാരനായ മൊയ്തിന്റെ ഭാര്യയും കുടുംബവും നാട്ടിലാണ്.
മൊയ്തീന്‍ മുസലിയാരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും,













