പ്രവാസികൾക്ക് ആശ്വാസമായി സ്റ്റാർട്ട് അപ്പ് : ഒട്ടേറെ തൊഴിൽ സാദ്ധ്യതകൾ : ഡോ. സജി ഗോപിനാഥ്

Dr Saji Gopinath

കോവിഡ് കാലത്തിൻറെ അഞ്ചാം ഘട്ടത്തിലൂടെ നാം പോയിക്കൊണ്ടിരിക്കുന്നു.  രാജ്യം മാത്രമല്ല ലോകം തന്നെയും ഈ ഭീതിയുടെ നിഴലിൽ തന്നെ . ഇനിയുള്ളത് സൂക്ഷ്മതയുടെയും  കരുതലിന്റെയും ജാഗ്രതയുടെയും നാളുകൾ .
പ്രവാസികൾ വിദേശത്ത് നിന്നും ഒഴുകിയെത്തുകയാണ് . ഇനിയും വരാനുള്ളവർ ഏറെ . വരുന്നവരുടെ  പുനഃരധിവാസം, ജോലി ലഭ്യത ,ശാരീരികവും മാനസികവുമായ  കരുതൽ  തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ കാര്യക്ഷമമായി ഒട്ടേറെ പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും സംരംഭകത്വത്തിനോടാണ് കൂടുതൽ ആളു കൾക്കും  പ്രിയം  .ഇവിടെയാണ് സ്റ്റാർട്ട് അപ്പ് മിഷൻ പോലുള്ള സ്വയം സംരംഭകത്വത്തിൻറെ   സാധ്യത  നാം കൂടുതൽ മനസിലാക്കുന്നത്.
വരുംകാല തൊഴിൽ സാധ്യതകളുടെ  പ്രഭവ കേന്ദ്രമായി  സ്റ്റാർട്ട് അപ്പ് മിഷനുകൾ മാറുന്ന ഒരു കാലത്തിലേക്കാണ് നാം കടക്കുന്നതെന്നാണ്  സ്റ്റാർട്ട് അപ്പ് മിഷൻ എം ഡി ഡോ സജി ഗോപിനാഥിന് പറയാനുള്ളത്. ‘ ദി ഗൾഫ് ഇന്ത്യൻസ് ‘ ന്യൂസ്  പോർട്ടലിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ.

കോവിഡ് കാലത്തിൻറെ വലുതും ചെറുതുമായ ഒരുപാടു മാറ്റങ്ങളിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒന്ന് എന്നത് തൊഴിൽ സംബന്ധമായ മാറ്റങ്ങൾ ആണ്‌ . ജോലി നഷ്ട്പ്പെട്ട്  വിദേശത്തു നിന്നും എത്തുന്ന പ്രവാസികൾക്ക് ഒരുപാടു ആശ്വാസകരമാണ് സ്റ്റാർട്ട് അപ്പ് മിഷൻ പോലുള്ള സ്വയം സംരംഭകത്വങ്ങൾ . ഇവയുടെ സാധ്യത എത്രത്തോളം ഉണ്ട്?

കോവിഡ് കാലത്തിൻറെ വലിയൊരു വെല്ലുവിളി അല്ലെങ്കിൽ മാറ്റം എന്നത്,  നേരത്തെ ഉണ്ടായിരുന്ന   വലിയ ഉൽപ്പാദന തലത്തിലുള്ള ബിസിനസ് ആശയത്തിൽ   നിന്നും മാറിയിട്ട് ചെറുകിട സംരംഭം എന്ന  ആശയത്തിലേക്ക് നാം ചുരുങ്ങുന്ന  കാഴ്ചയാണ് കണ്ടു വരുന്നത്.കൃഷിയിൽ  ഈ മാറ്റം പ്രകടമായി സംഭവിച്ചു. കൃഷിയിൽ മാത്രമല്ല , പല മേഖലകളിലും ഇത്തരം ചെറുകിട സംരംഭകത്വം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ,  . . .ഒരുപാടു ചെറുകിട സംരംഭകർ  പല  മേഖലയിൽ ഉണ്ടായി കൊണ്ടിരിക്കുന്നു .അത് പോലെ തന്നെയാണ് ,  ആരോഗ്യരക്ഷാ  മേഖലയുമായി ബന്ധപ്പെട്ട ഉൽപ്പാദനം കൂടുന്നതും . ഉദാഹരണത്തിന്  മാസ്ക് , സാനിറ്റൈസർ ഉൽപ്പാദനം തുടങ്ങിയവ.
കോവിഡ് വന്നതോട് കൂടി  സാമൂഹ്യ അകലം പാലിക്കേണ്ടി വന്നു .അതിനാൽ കടകളിൽ പോയി ആളുകൾ സാധനങ്ങൾ  വാങ്ങുന്നതിനു പകരം ഡിജിറ്റൽ ഷോപ്പിംഗ് എന്ന ആശയം നിലവിൽ വന്നു.. അത് കൊണ്ട് തന്നെ പുതിയൊരു ഡിജിറ്റൽ ട്രാൻസാക്ഷൻ  കൊടുക്കുന്ന കമ്പനികളുടെ ആവശ്യവും  ഇവിടെ ഉണ്ടായി
മറ്റൊന്ന് , നേരത്തെ നമ്മൾക്ക് വളരെ വേഗം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ കഴിയുമായിരുന്നു.  കോവിഡ് വന്നതോട് കൂടി ഇതിലും ഒരു മാറ്റം വരികയുണ്ടായി.. ഇനി പഴയ പോലെ രോഗം  മാറുന്നത് വരെയോ കോവിഡിന് ഒരു വാസിനേഷൻ കണ്ടെത്തുന്നത് വരെയോ ഇതിനൊരു മാറ്റം സാധ്യമല്ല.അതിനർത്ഥം നമ്മുടെയെല്ലാം മൊബിലിറ്റിയിൽ എല്ലാം ഒരു മാറ്റം വരും. .അത് പോലെ സർവീസ് ഇൻഡസ്ട്രിയിലും  മാറ്റം വരും.
പ്രവാസികളിൽ  ഈ മേഖലയിൽ  വിദഗ്ദ്ധരായവർക്ക്  ഒരുപാടു ജോലി സാധ്യതയുണ്ട് . റിമോട്ട് വർക്കിംഗ് , ഡിജിറ്റലൈസേഷൻ തുടങ്ങിയവയിൽ ആണിത് കൂടുതലായും കാണുക . .കൂടാതെ സ്‌കിൽഡ്, അൺസ്‌കിൽഡ് മേഖലകളിലും ഇവർക്ക് സാധ്യതയുണ്ട്.കാരണം, നമ്മുടെ നാട്ടിൽ നിന്നും  ഏകദേശം രണ്ടു ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് പോയി  കഴിഞ്ഞു..ഇവരുടെ അഭാവത്തിലും ഈ മേഖലയിൽ തല്പരർ ആയവർക്ക് തൊഴിൽ സാധ്യതയുണ്ട്..അതെ രീതിയിൽ അല്ലെങ്കിലും കുറച്ചു കൂടി പ്രൊഡക്ടിവ് ആയിട്ട് ഈ മേഖലയിൽ ഇവരെ നമുക്ക് ഉപയോഗിക്കാവുന്നതാണ്..
ചുരുക്കി പറഞ്ഞാൽ,  പത്തൊൻപ്പതുകളിൽ ചെറുകിട സംരംഭങ്ങളെ ആശ്രയിച്ചിരുന്ന ലോകം  ഇരുപതുകൾ ആയപ്പോൾ വൻ സംരംഭകങ്ങൾ എന്ന ആശയത്തിലായി . നാം ഇപ്പോൾ ആ പഴയ പാതയിലേക്ക് തന്നെയാണ് മാറിക്കൊണ്ടിരിക്കുന്നത്.
ഇത് കേരളം പോലുള്ള ഒരു നാടിനു ഒരുപാടു ഗുണകരമാണ് ചെയ്യുന്നത്. ഇവിടെ സ്ഥല  പരിമിതി ഉണ്ടായിരുന്നു.ആ അവസ്ഥയിൽ നിന്നും വ്യത്യസ്തമായി  ചെറു സംരംഭകങ്ങൾക്കു സാധ്യതയേറുന്നു.ആ സംരംഭകങ്ങളെ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഇന്റിഗ്രേറ്റ് ചെയ്യാനും പറ്റും .അങ്ങനെ ടെക്നോളജി ഇന്റിഗ്രേഷൻ കൊണ്ട് വരാൻ  കഴിയുന്ന കമ്പനികൾ വരുമ്പോഴാണ് ഈ അവസ്ഥയെ നമുക്ക് മറികടക്കാൻ സാധിക്കുന്നത്. അത് കൊണ്ട് തന്നെ  ചെറുകിട വ്യവസായങ്ങൾ തുടങ്ങാനുള്ള മനുഷ്യവിഭവ ശേഷി,    ടെക്നോളജി,  അടിസ്ഥാന സൗകര്യങ്ങൾ എന്നിവ  ഇവിടെ നിലവിൽ സാധ്യമാണ്.. ആരുടേയും ആശ്രയമില്ലാതെയും ജോലി ചെയ്യാം.അതിലൂടെ സ്വയം പര്യാപ്തതയുടെ കാലം പ്രതീക്ഷിക്കാം

Also read:  ജനാധിപത്യത്തിലെ മാധ്യമപ്രവര്‍ത്തനത്തിന് അവധാനത ആവശ്യം : ഡോ.സെബാസ്റ്റിയന്‍ പോള്‍

നിലവിലുള്ള സ്റ്റാർട്ട് അപ്പ് സംരംഭകങ്ങൾക്ക്‌   ഈ കോവിഡ്  കാലത്തു എത്രത്തോളം പിടിച്ചു  നില്ക്കാൻ കഴിയുന്നുണ്ട് ?

Also read:  കുടുംബശ്രീ : 45 ലക്ഷം സ്ത്രീകളുടെ കേരളീയ മുഖശ്രീ

കോവിഡ് കാലത്ത്  ബിസിനസ് കൂടിയ സ്റ്റാർട്ട് ആപ്പുകൾ ഒട്ടേറെയുണ്ട് . അത് പോലെ ബിസിനസ് തീർത്തും ഇല്ലാതായ സംരംഭങ്ങളും ഉണ്ട്  ടൂറിസം മേഖല അതിനുദാഹരണമാണ്.ഈ സമയത്തും ബിസിനസ് വളർത്തുകയും ജനപ്രിയത നേടുകയും ചെയ്ത  സ്റ്റാർട്ട് അപ്പുകളിൽ ഒന്നാണ് ‘ റോബേർട്ട് ‘ എന്ന പ്രൊഡക്ട്  ഒരുപാട് വാർത്ത പ്രാധാന്യം നേടിയ ഒന്നായിരുന്നു ഇത്  . കൂടാതെ   മാസ്‌ക്കുകൾ ഡിസ്പോസിപ്പൾ  ചെയുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ട   സ്റ്റാർട്ട് അപ്പ്  കമ്പനിയും  കോവിഡ് കാലത്തേ അതിജീവിച്ച സംരംഭകങ്ങളിൽ ഉൾപ്പെട്ടവയാണ്

Also read:  "ഒരു കണ്ണുറങ്ങുമ്പോള്‍, മറുകണ്ണ് ഉണര്‍ന്നിരിക്കണം"; ശബാനം ഹാശ്മി സംസാരിക്കുന്നു

പ്രവാസികൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭകങ്ങൾ തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ് ?

അങ്ങനെ ഒന്നുമില്ല. നവീനവും നൂതനവുമായ ആശയവുമായി   വരുന്നവർക്ക്‌ .ഫണ്ടിംഗ് കിട്ടുമോ എന്ന് സ്റ്റാർട്ട് അപ്പ്  പരിശോധിക്കുന്നു. അങ്ങനെ ഉള്ളവർക്ക്  സാമ്പത്തികം ലഭിക്കാനുള്ള ലിങ്ക് ചെയ്തു കൊടുക്കുന്നു.സ്കിൽ സെറ്റ് വേണം.ഒന്നും ഇല്ലാത്ത ആൾക്ക് ഇതു പറ്റില്ല.

സ്റ്റാർട്ട് അപ്പ് സംരംഭകങ്ങൾക്ക് സർക്കാർ തലത്തിൽ നിന്നും സാമ്പത്തിക സഹായങ്ങൾ പ്രതീക്ഷിക്കാമോ?

സ്റ്റാർട്ട് ആപ്പ് ആർക്കും സാമ്പത്തിക സഹായം  കൊടുക്കാറില്ല.. നല്ല മികച്ച നവീനമായ ആശയവുമായി വരുന്നവർക്ക്  ഒരു പാർട്ണറെ അടുപ്പിച്ചു കൊടുക്കുന്നു. അതിനുള്ള സഹായ സഹകരണങ്ങൾ സ്റ്റാർട്ട് അപ്പ് ചെയ്തു കൊടുക്കും.

യുവാക്കൾക്ക് അല്ലാതെ മുതിർന്ന പൗരന്മാർക്കും സ്റ്റാർട്ട് അപ്പ് സംരംഭം തുടങ്ങാൻ സാധ്യമാണോ.?
ഇതിൽ പ്രായ പരിധി ഇല്ലാ, ജോലി പരിചയം  ഉള്ളവർക്ക് കൂടുതൽ സാധ്യതയുണ്ട്. അത്രേ  മാത്രം .

സുമിത്രാ സത്യൻ

Around The Web

Related ARTICLES

ജനാധിപത്യത്തിലെ മാധ്യമപ്രവര്‍ത്തനത്തിന് അവധാനത ആവശ്യം : ഡോ.സെബാസ്റ്റിയന്‍ പോള്‍

പത്രാധിപന്മാര്‍ക്ക് മുന്നറിയിപ്പില്ലാതെ പദവി നഷ്ടമാകുകയും പലരും ജയിലിലാ കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ മാധ്യമലോകത്തെ മാറ്റങ്ങളെ വിലയിരുത്തുകയാണ് അടിയന്തരാവസ്ഥക്കാലത്ത് മാധ്യമപ്രവര്‍ത്തനം നടത്തിയ ഡോ. സെബാസ്റ്റ്യന്‍ പോള്‍. മാധ്യമവിമര്‍ശകനും ലോക്സഭാംഗവും നിയമസഭാംഗ വുമായിരുന്ന അദ്ദേഹം നിയമപണ്ഡിതന്‍,

Read More »

സ്ഥാനം ഒഴിയാന്‍ കാരണം മക്കള്‍ക്കെതിരെയുള്ള ആരോപണം ; തുറന്ന് പറഞ്ഞ് കോടിയേരി

മക്കള്‍ക്കെതിരെയുള്ള ആരോപണം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും തിരിച്ചടിയാവും എന്നതിനാലാണ് താന്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞതെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതോടൊപ്പം തന്റെ ആരോഗ്യ പ്രശ്‌നങ്ങളും സ്ഥാന മൊഴിയാനുള്ള തീരുമാനത്തിലേക്ക് നയിച്ചുവെന്നു

Read More »

“എന്നെ  ജിപി  എന്ന് ആദ്യം വിളിക്കുന്നത് ഒരു കൊച്ചു പഞ്ചാബി കുട്ടിയാണ് , ടെലിവിഷനിലേക്ക് വന്നപ്പോൾ അതെന്റെ പേരായി. ഇപ്പോൾ ഞാൻ എല്ലാര്ക്കും ജിപി തന്നെ”, നടൻ ഗോവിന്ദ് പദ്മസൂര്യയുമായുള്ള അഭിമുഖം.

  ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടൻ ഗോവിന്ദ് പദ്മസൂര്യ മിനി സ്‌ക്രീനിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ഇക്കുറി, ജിപിയെന്ന് സ്നേഹത്തോടെ പ്രേക്ഷകർ വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യ എത്തുന്നത് സീ കേരളത്തിന്റെ  ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന

Read More »

“ഒരു കണ്ണുറങ്ങുമ്പോള്‍, മറുകണ്ണ് ഉണര്‍ന്നിരിക്കണം”; ശബാനം ഹാശ്മി സംസാരിക്കുന്നു

അഖില്‍, ഡല്‍ഹി കൊല്ലപ്പെട്ട തെരുവ് നാടക പ്രതിഭ സഫ്ദര്‍ ഹാശ്മിയുടെ സഹോദരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ശബാനം ഹാശ്മി സംസാരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശില്‍ സ്ഥാനമേറ്റയുടന്‍ മുഖ്യമന്ത്രി വിദ്യാചരണ്‍ ശുക്ലയോട് (വി.സി.ശുക്ല) പത്രപവര്‍ത്തകര്‍ ചോദിച്ചു, ഹിന്ദു-മുസ്ലീം

Read More »
കുടുംബശ്രീ ലോഗോ

കുടുംബശ്രീ : 45 ലക്ഷം സ്ത്രീകളുടെ കേരളീയ മുഖശ്രീ

സുമിത്രാ സത്യൻ ഒരു നാടിന്‍റെ  വികസനം സാധ്യമാകുന്നത് ആ രാജ്യത്തിലെ സ്ത്രീജീവിതങ്ങളുടെ ഉന്നമനം സാധ്യമാകുമ്പോഴാണ്.സ്ത്രീകൾ സ്വയംപര്യാപ്‌തതയും സ്വയം ശാക്തീകരണവും കൈവരിക്കുന്നതിലൂടെ മാത്രമേ  ഒരു കുടുംബം സാമ്പത്തികമായും സാംസ്‌കാരികമായും ഔന്നത്യം പ്രാപിക്കുന്നുള്ളൂ .കുടുംബത്തിൽ നിന്ന്  സമൂഹവും

Read More »

മഴക്കാല രോഗങ്ങൾക്കും രോഗപ്രതിരോധത്തിനും ഉത്തമം ആയുർവ്വേദം: ഡോ.സതീഷ് ധന്വന്തരി

സുമിത്രാ സത്യൻ ഏകദേശം  രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള ഒരു ചികിത്സാശാഖയാണ് ആയുർവ്വേദം.ചികിത്സയ്ക്ക്  മാത്രമല്ല രോഗപ്രതിരോധത്തിനും തുല്യ പ്രാധാന്യം നല്കുന്ന ഔഷധവ്യവസ്ഥയാണ് ആയുർവേദത്തിനുള്ളത് .  വാതം, പിത്തം, കഫം എന്നിവയുടെ ശരിയായ നിയന്ത്രണത്തിലൂടെ ശരീരസന്തുലനം ഉറപ്പാക്കുകയാണ്

Read More »

കാലത്തിന്‍റെ സാക്ഷി.

ഉത്തരേന്ത്യയില്‍ ഏറ്റവുമധികം വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത ഇന്ത്യന്‍ എക്‌സപ്രസ് മുന്‍ കറസ്‌പോണ്ടന്‍റെ് ബാബു ജോസഫ് മാളിയേക്കന്‍ സംസാരിക്കുന്നു. ന്യൂഡല്‍ഹി: ഒരു ദിവസം രാവിലെ മുറ്റത്തു നിന്നും കരച്ചിലും ബഹളവും കേട്ടാണ് ഞാനുണര്‍ന്നത്. ”ഞങ്ങളുടെ

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »