English हिंदी

Blog

COVID CREMATION

ഇടുക്കി: കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌ക്കാരം നടത്തുന്നതിന് പ്രത്യേക സംഘം രൂപീകരിച്ച് ഇടുക്കി രൂപത. കത്തോലിക്കസഭാ വിശ്വാസികള്‍ക്കൊപ്പം ഇതര മതസ്തരുടെ സംസ്‌ക്കാരങ്ങളും രൂപതയുടെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് നടത്തും.

Also read:  റിസോര്‍ട്ട് ഉടമയെ ഹണിട്രാപ്പില്‍ കുടുക്കി 10ലക്ഷം തട്ടാന്‍ ശ്രമം; ഒളിവിലായിരുന്ന യുവതി പിടിയില്‍

കേരളത്തില്‍ എവിടെ കോവിഡ് മരണം നടന്നാലും സംഘം സ്ഥലത്തെത്തി പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തും. ഇടുക്കി രൂപയുടെ ആഭിമുഖ്യത്തില്‍ കത്തോലിക്ക സഭയുടെ യുവജന സംഘടന കെ.സി.വൈ.എമ്മാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്. നാല്‍പ്പതോളം വൈദികരടക്കം നൂറോളം പേരാണ് സംഘത്തിലുള്ളത്.

Also read:  സംസ്ഥാനത്ത് കോവാക്‌സിന്‍ ഇന്നു മുതല്‍ വിതരണം ചെയ്യും

അരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് പരിശീലനം നല്‍കിയാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ സജ്ജമാക്കിയിരിക്കുന്നത്. സംഘാംഗങ്ങള്‍ക്ക് പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ളവ ആരോഗ്യവകുപ്പ് നല്‍കും. അതേസമയം ഇടക്കിയില്‍ ഇത് വിജയിച്ചതിനാല്‍ സംസ്ഥാനത്തെ ഓരോ ജില്ലയിലും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ സജ്ജമാക്കാനുള്ള ശ്രമത്തിലാണ് കെ.സി.വൈ.എം.

Also read:  മഞ്ഞലോഹം കുതിച്ചുയരുന്നു; സ്വര്‍ണ്ണത്തിന് റക്കോര്‍ഡ് വില