പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ, നിഷേധ രാഷ്ട്രീയത്തിനെതിരെ തൃക്കാക്കരയിലെ ജനങ്ങള്‍ വിധി യെഴുതുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാ നാര്‍ഥിയുടെ മണ്ഡലം പ്രചാര ണ കണ്‍വന്‍ഷന്‍ പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്യുകയാ യിരുന്നു മുഖ്യമന്ത്രി.
കൊച്ചി : ഈ ഉപതെരഞ്ഞെടുപ്പില്‍ കേരളം ആഗ്രഹിക്കുന്നതരത്തില്‍ പ്രതികരിക്കാന്‍ തൃക്കാക്കര മണ്ഡ ലം തയ്യാറെടുത്തിട്ടുണ്ടെന്നും അതിന്റെതായ വേവലാതികള്‍ യുഡി എഫ് കേന്ദ്രങ്ങളില്‍ കാണാന്‍ കഴി യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ, നിഷേധ രാഷ്ട്രീയ ത്തിനെതിരെ തൃക്കാക്കരയിലെ ജനങ്ങള്‍ വിധിയെഴുതുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ മണ്ഡലം പ്രചാരണ കണ്‍വന്‍ഷന്‍ പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്യുക യായിരുന്നു മുഖ്യമന്ത്രി.
ദേശീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണ് തൃക്കാകരയിലേത്. കേരളം ആഗ്രഹിക്കുന്നപോലെ തൃക്കാക്കര യിലെ ജനങ്ങള്‍ പ്രതികരിക്കും. യുഡിഎഫ് ക്യാമ്പ് വേവലാതി യിലാണ്. ഒരു മണ്ഡലത്തിലെ പ്രതിനിധി യെ തെരഞ്ഞടുക്കാനുള്ളതാണെങ്കിലും ഇതിന് അതിന് അപ്പുറം മാനങ്ങളുണ്ട്. ദേശീയ തലത്തിലും ഏ റെ ശ്രദ്ധിക്കുന്നതാണ് ഈ ഉപതെരഞ്ഞെടുപ്പ്. ഇതിന് കാരണം ദേശീയ തലത്തില്‍ നമ്മുടെ രാജ്യം അഭി മുഖീകരിക്കുന്ന ഒട്ടേറെ പ്രയാസങ്ങളാണ്. അത് അനുദിനം മൂര്‍ച്ഛിച്ച് കൊണ്ടിരിക്കുക യാണെന്നും പിണ റായി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരിക യാണ്. ആ പ്രതിഷേധം വലിയ തോതില്‍ ശക്തിപ്പെടുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് അത്തരമൊരുനിലാപാട് സ്വീകരിക്കാന്‍ കഴിയുന്നുണ്ടോയെന്നും പിണറായി ചോദിച്ചു.
ബി ജെ പി ഭരണത്തില്‍ രാജ്യത്ത് ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ ആക്രമണം വര്‍ധിക്കുകയാണ്. ഇതിനെ വാക്കാല്‍ പോലും നേരിടാന്‍ കോണ്‍ ഗ്രസിനാകുന്നില്ല. കോണ്‍ഗ്രസ് വര്‍ഗീയ തയെ പ്രോത്സാഹിപ്പിക്കുകയാണ്. ദുഷ്ചെയ്തികള്‍ ചെയ്യുന്നവരുടെ ബി ടീമായി കോണ്‍ഗ്രസ് മാറി. ബി ജെ പിക്ക് ബദലാകാന്‍ കോണ്‍ഗ്രസിനാകില്ല. ബി ജെ പിക്ക് ഒരു ബദല്‍ സൃഷ്ടിക്കുകയാണ് ഇടതുപക്ഷ ത്തിന്റെ ലക്ഷ്യം.നാടിന്റെ എല്ലാ വികസനത്തേയും എതിര്‍ക്കന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കു ന്നത്. കേരളത്തിലെ ഏതെങ്കിലും ഒരു നല്ല പദ്ധതിയെ ഇവര്‍ അനുകൂലിച്ചിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു
ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാലേ സെഞ്ച്വറി അടിക്കാന്‍ ആവുകയുള്ളു : കാനം രാജേന്ദ്രന്‍
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കണമെന്ന് അധ്യക്ഷത വഹിച്ച സിപിഐ സ്റ്റേറ്റ് സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഈ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാലേ സെഞ്ച്വറി അടി ക്കാന്‍ ആവുകയുള്ളുവെന്ന എല്ലാവരും ഓര്‍ക്കണം.
സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷം എന്തെല്ലാം കുപ്രചാരണങ്ങളാണ് ഇറക്കിയ തെന്ന് എല്ലാവര്‍ക്കും അറിയാം. പൊതുജീവിത്തില്‍ ജനങ്ങള്‍ക്കെതിരായ നടപടികള്‍ മാത്രമാണ് കേന്ദ്ര സര്‍ ക്കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ സംസ്ഥാനത്തെ പ്രതിപക്ഷം എന്താണ് ചെയ്യുന്നത്.
സംസ്ഥാനത്തെ വികസനത്തെ പിന്നോട്ടടിപ്പിക്കുന്ന നിലപാടാണ് പ്രതിപക്ഷ എംപിമാര്‍ ചെയ്യുന്നത്. കേരള ത്തിലെ വികസനത്തിന് അനുമതി നല്‍കരുതെന്നാണ് പ്രതിപക്ഷ എംപിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. അതിനെതിരായ ജനവിധിയാകണം തൃക്കാക്കരയില്‍ ഉണ്ടാകേണ്ടതെന്നും കാ നം പറഞ്ഞു.