English हिंदी

Blog

CENTRAL BANK OF INDIA

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഒവര്‍സീസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് ആലോചന.ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വിലയില്‍ 20ശതമാനം കുതിപ്പുണ്ടായി

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയും ഇന്ത്യന്‍ ഒവര്‍സീസ് ബാങ്കിന്റെയും ഓഹരിക ള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച തായി റിപ്പോര്‍ട്ട്. ഇരു ബാങ്കുകളുടെയും 51ശതമാനം ഓഹരികളാണ് വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരു മാനിച്ചതായി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വിലയില്‍ 20ശതമാനം കുതിപ്പുണ്ടായി.

Also read:  ടൊയോട്ട ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ ~ പുതിയ വായ്പ പദ്ധതികൾ ~ ഒഫീഷ്യൽ വാട്‌സ്ആപ്പ് അക്കൗണ്ട്

അതേസമയം, ഇരു ബാങ്കുകളുടെയും സാമ്പത്തിക സ്ഥിതി അത്രതന്നെ മികച്ചതല്ലാത്തതിനാല്‍ സ്വകാര്യവത്കരണത്തിന് തടസമായേക്കാമെ ന്നാണ് വിലയിരുത്തല്‍. ദുര്‍ബലമായ സാമ്പത്തിക സ്ഥിതിയിലായതിനാല്‍ നിലവില്‍ ഈ ബാങ്കുകള്‍ ആര്‍ബിഐയുടെ നിരീക്ഷണത്തിലാണ്.

Also read:  നിങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുതുക്കി നല്‍കാന്‍ മറക്കരുത്‌

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം 1.75 ലക്ഷംകോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടു ന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ, ബിപി സിഎല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ വില്‍ക്കാനുള്ള പദ്ധതി പ്രതിസന്ധി യിലാണ്.