പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി ഇ കെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അ പമാനിച്ചിട്ടില്ലെന്നും ഒരു കാലത്തും തീവ്രനിലപാടുകള്‍ സമസ്ത സ്വീകരിക്കാറില്ലെന്നും ജിഫ്രി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
കോഴിക്കോട് : പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി ഇ കെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചി ട്ടില്ലെന്നും ഒരു കാലത്തും തീവ്രനിലപാടുകള്‍ സമസ്ത സ്വീകരിക്കാറില്ലെന്നും ജിഫ്രി തങ്ങള്‍ വാര്‍ത്താസ മ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാനുള്ള ബാധ്യത സമസ്തക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വേദിയിലേക്കു വരാനുള്ള കുട്ടിയുടെ മാനസിക പ്രയാസം മനസ്സിലാക്കിയാണ് എം ടി അബ്ദുല്ല മുസ്ലിലായ ര്‍ തടഞ്ഞതെന്നും നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തത് സ്വാ ഭാ വിക നടപടിയാണ്. അതിനെ അതിന്റെ വഴിക്കു നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു.
സ്ത്രീകളുമായി ഇടപഴകുന്ന രീതി സമസ്തക്കില്ല
സംഘാടകരെയാണ് എം ടി അബ്ദുല്ല മുസ്ലിലായര്‍ വേദിയില്‍ ശകാരിച്ചത്. പെണ്‍കുട്ടിയെ അല്ല. വേദിയില്‍ വരുന്ന പെണ്‍കുട്ടിയുടെ ലജ്ജ പരിഗണിച്ചായിരുന്നു ഇത്. പെണ്‍കുട്ടി ക്കോ, കുടുംബത്തിനോ പരാതിയില്ല. വിവാദം മാധ്യമങ്ങള്‍ സൃഷ്ടിച്ചത്. സ്ത്രീകളുമായി ഇടപ ഴകുന്ന രീതി സമസ്തക്കില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. തീവ്ര ആശയങ്ങള്‍ക്ക് പ്രസക്തിയി ല്ല. സമസ്തക്കെതിരെ ബോധപൂര്‍വ പ്രചാരണങ്ങളാണ് നട ക്കുന്നത്. സമസ്തയുടെ നിലപാടു കള്‍ കാലോചിതമായി പരിഷ്‌ക്കരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എം ടി അബ്ദുല്ല മുസ്ലി ലായരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.











