തൃശൂര്‍ ജില്ലയില്‍ മാത്രം പ്രതിദിനം കോവിഡ് ബാധിച്ചവര്‍ ആയിരം കടക്കുകയും ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തിയ സാഹചര്യത്തില്‍ തൃശൂര്‍ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ലെന്ന് സാംസ്‌കാരിക നായകന്മാര്‍
തൃശൂര്‍ ജില്ലയില്‍ മാത്രം പ്രതിദിനം കോവിഡ് ബാധിച്ചവര്‍ ആയിരം കടക്കുകയും ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തിയ സാഹചര്യത്തില്‍ തൃശൂര്‍ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ലെന്ന് സാംസ്‌കാരിക നായകന്മാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
പലയിടത്തു നിന്നും വന്ന് ഒത്തുകൂടുന്ന ജനങ്ങളാണ് പൂരത്തെ പൂര്‍ണ്ണമാക്കുന്നത്. എന്നാല്‍ ഇന്ന് അത്തരം ഒത്തുകൂടല്‍ ജനവിരുദ്ധമാകുന്ന മഹാമാരിയുടെ സമയത്താണ് നാം ജീവിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഓക്സിജനും മരുന്നുകള്‍ക്കുപോലും ക്ഷാമം നേരിടാം.
നിയന്ത്രണങ്ങളോ, സാമൂഹ്യഅകലമോ പാലിച്ചുകൊണ്ടുള്ള പൂരം പ്രായോഗികമല്ലെന്ന് വ്യക്തമാണ്. അമിതമായ പോലീസ് നിയന്ത്രണങ്ങള്‍ക്ക് അത് വഴിതുറക്കുകയും ചെയ്യും. വലിയ പ്രതിസന്ധികള്‍ നേരിട്ട ക്ഷാമകാലത്തും യുദ്ധകാലത്തുമെല്ലാം പൂരം പരിമിതപ്പെടുത്തിയ ചരിത്രമുണ്ട്. ഈ മഹാമാരി കാലത്ത് പൂരം മാറ്റിവെക്കുക എന്ന വിവേകവും സാമൂഹിക ഉത്തരവാദിത്തവുമുള്ള തിരുമാനമെടുക്കണമെന്ന് പൂരം നടത്തിപ്പുകാരോടും സര്‍ക്കാരിനോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
കെ ജി ശങ്കരപ്പിള്ള
വൈശാഖന്‍
കല്പറ്റ നാരായണന്‍
കെ വേണു
കെ അരവിന്ദാക്ഷന്‍
അഷ്ടമൂര്‍ത്തി
ഐ ഷണ്മുഖദാസ്
പി എന്‍ ഗോപീകൃഷ്ണന്‍
ആസാദ്
ഡോ കെ ഗോപീനാഥന്‍
കുസുമം ജോസഫ്
ഡോ ടി വി സജീവ്
അഡ്വ ചന്ദ്രശേഖര്‍നാരായണന്‍
വി എസ് ഗിരീശന്‍
പി എസ് മനോജ്കുമാര്‍
ജയരാജ് മിത്ര
അഡ്വ കുക്കുമാധവന്‍
കെ സന്തോഷ് കുമാര്‍
ഐ ഗോപിനാഥ്
ഡോ കെ രാജേഷ്
ഡോ കെ വിദ്യാസാഗര്‍
ശരത് ചേലൂര്‍
കെ ജെ ജോണി
ചെറിയാന്‍ ജോസഫ്
ഡോ ബ്രഹ്മപുത്രന്‍
സൂസന്‍ ലിജു
ഡോ പി ശൈലജ
സരള ടീച്ചര്‍
ഡോ സ്മിത പി കുമാര്‍
ഡേവിസ് വളര്‍ക്കാവ്
കെ സി സന്തോഷ്‌കുമാര്‍
ടി സത്യനാരായണന്‍











