കാഴ്ചയില്‍ എ.സിയുടേതിന് സമാന രൂപമുള്ള അരിസോറില്‍ ഇന്റലിജന്റ് ടൈം ഡിലേ സിസ്റ്റം (ഐടിഡിഎസ്) ഉള്‍പ്പെടെ പുതുമകളുണ്ട്. വൈദ്യുതി ബന്ധം നഷ്ടമാകുമ്പോള്‍ കംപ്രസറിനെ ശരിയായി ബാലന്‍സ് ചെയ്ത് സുരക്ഷാ കവചമൊരുക്കുന്ന സംവിധാനമാണിത്
കൊച്ചി: വൈദ്യുതി ബന്ധം നഷ്ടമാകുമ്പോള്‍ കംപ്രസറിനെ ശരിയായി ബാലന്‍സ് ചെയ്ത് സുരക്ഷാ കവചമൊരുക്കുന്ന സംവിധാനം ഉള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത എ.സി സ്റ്റെബിലൈസര്‍ വിപണിയിലെത്തിച്ച് വി ഗാര്‍ഡ്.1.5 ടണ്‍ ശേഷിയുള്ള ഇന്‍വെര്‍ട്ടര്‍ എ.സി കള്‍ക്കു വേണ്ടിയുള്ള അരിസോര്‍ 4150 സ്റ്റെബിലൈസറാണ് വിപണിയിലെ താരം.
കാഴ്ചയില്‍ എ.സിയുടേതിന് സമാന രൂപമുള്ള അരിസോറില്‍ ഇന്റലിജന്റ് ടൈം ഡിലേ സിസ്റ്റം (ഐടിഡിഎസ്) ഉള്‍പ്പെടെ പുതുമകളുണ്ട്. വൈദ്യുതി ബന്ധം നഷ്ടമാകുമ്പോള്‍ കംപ്രസറിനെ ശരിയായി ബാലന്‍സ് ചെയ്ത് സുരക്ഷാ കവചമൊരുക്കുന്ന സംവിധാനമാണിത്.
വോള്‍ട്ടേജ് വ്യതിയാനമുള്ള സമയങ്ങളില്‍ വൈദ്യുതി വിതരണം ക്രമീകരിച്ച് എ.സിയുടെ പ്രവര്‍ ത്തനം സുഗമമാക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ഔട്ട്പുട്ട് വോള്‍ട്ടേജ് കറക്ഷന്‍ ടെക്നോളജിയും വോള്‍ട്ടേജ് വ്യതിയാനങ്ങളെ അതിവേഗം തിരിച്ചറിഞ്ഞ് പരിഹരിക്കുന്ന മൈക്രോകണ്‍ട്രോളര്‍ ഓപ്പറേറ്റിങ് സിസ്റ്റവും അരിസോണിന്റെ പ്രത്യേകതയാണ്. എബിഎസ് ക്യാബിനറ്റും 12 ആംപിയേ ഴ്സ് ശേഷിയുമുള്ള സ്റ്റെബിലൈസര്‍ വിപണിയിലെ ഏറ്റവും സുരക്ഷിതമാണ്.
‘ഉപഭോക്താക്കളുടെ ആവശ്യങ്ങളും താല്‍പര്യങ്ങളും ഇഷ്ടങ്ങളും തിരിച്ചറിഞ്ഞ് അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ്. അരിസോര്‍ എ.സി സ്റ്റെബിലൈസര്‍ വികസിപ്പി ച്ച തും അനുഭവസമ്പത്തിന്റേയും നവീന ആശയങ്ങളുടേയും പിന്‍ബലത്തിലാണ്. പ്രകടനത്തിലും എ.സിക്കു സമാനമായ ആകര്‍ഷകമായ രൂപകല്‍പ്പനയിലും വേറിട്ടു നില്‍ക്കുന്ന അരിസോര്‍ തീര്‍ത്തും പുതുമയുള്ള ഉള്‍പ്പന്നമാണ്,’ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പള്ളി പറഞ്ഞു