ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപ തി രാംനാഥ് കോവിന്ദ് ഉത്തരവിറ ക്കി. മുന്‍ ബിജെപി എംപി കമ്പാംബട്ടി ഹരി ബാബു വാണ് പുതിയ മിസോറാം ഗവര്‍ണര്‍
ന്യൂഡല്‍ഹി : മുന്‍ ബിജെപി അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ഗോവ ഗവര്‍ണര്‍. ശ്രീധരന്‍ പി ള്ളയെ ഗോവ ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപ തി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. മുന്‍ ബിജെപി എംപി കമ്പാംബട്ടി ഹരി ബാബുവാണ് പുതിയ മിസോറാം ഗവര്‍ണര്‍.
മദ്ധ്യപ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഹരിയാന, ത്രിപുര, ഝാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങ ളിലെ ഗവര്‍ണര്‍മാരെയും മാറ്റി നിയമിച്ചിട്ടു ണ്ട്. താവര്‍ചന്ദ് ഗെലോട്ട് ആണ് പുതിയ കര്‍ണാടക ഗവ ര്‍ണര്‍. ബിജെ പി കേന്ദ്ര മന്ത്രിയാണ് അദ്ദേഹം. മംഗുഭായ് ചഗന്‍ഭായ് പട്ടേലിനെ മദ്ധ്യ പ്രദേശ് ഗവര്‍ ണറായി നിയമിച്ചു. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറാണ് ഹിമാചല്‍ പ്രദേശിന്റെ പുതിയ ഗവര്‍ണര്‍.
ഭണ്ഡാരു ദത്താത്രേയയെ ഹരിയാന ഗവര്‍ണറായാണ് രാഷ്ട്രപതി നിയമിച്ചിരിക്കുന്നത്. സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുര ഗവര്‍ണറായി നിയ മിച്ചു. രമേശ് ഭായിസാണ് പുതിയ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍.











