പാര്‍ലമെന്റ് പ്രസ് ഗ്യാലറിയില്‍ നിന്ന് സഭാതലത്തിലേക്ക് ഇറങ്ങുന്ന രണ്ടാമത്തെ മലയാളി മാധ്യമപ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. മാതൃഭൂമി ഡല്‍ഹി ബ്യൂറോയിലുണ്ടായിരുന്ന കെ.പി.ഉണ്ണികൃഷ്ണനാണ് ആദ്യത്തെയാള്‍. ഇരുപത്തിരണ്ടാം വയസ്സില്‍ മാധ്യമപ്രവര്‍ത്തകനായി ഡല്‍ഹിയി ലെത്തിയ ബ്രിട്ടാസ് ആദ്യം കവര്‍ ചെയ്തത് രാജ്യസഭയാണ്.
പാര്‍ലമെന്റ് പ്രസ് ഗ്യാലറിയില്‍ നിന്ന് സഭാതലത്തിലേക്ക് ഇറങ്ങുന്ന രണ്ടാമത്തെ മലയാളി മാധ്യമപ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. മാതൃഭൂമി ഡല്‍ഹി ബ്യൂറോയിലുണ്ടായിരുന്ന കെ.പി.ഉണ്ണികൃഷ്ണനാണ് ആദ്യത്തെയാള്‍. ഇരുപത്തിരണ്ടാം വയസ്സില്‍ മാധ്യമപ്രവര്‍ത്തകനായി ഡെല്‍ഹിയിലെത്തിയ ബ്രിട്ടാസ് ആദ്യം കവര്‍ ചെയ്തത് രാജ്യസഭയാണ്. കൈരളി ടിവി എംഡിയായി 2003ല്‍ ഡെല്‍ഹി വിടുന്നതുവരെ പാര്‍ലമെന്റ് ഗ്യാലറിയിലെ നിത്യസാന്നിധ്യമായിരുന്നു. പാര്‍ലമെന്റ് പ്രസ് പാസ്സും സെന്‍ട്രല്‍ ഹാള്‍ പാസ്സും ലോങ് ആന്‍ഡ് ഡിസ്റ്റിങിഷ് പാസ്സും നിലവില്‍ സൂക്ഷിക്കുമ്പോള്‍ തന്നെയാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകുന്നത്.
1988 നവംബറില്‍ ഡല്‍ഹിയില്‍ കാലുകുത്തിയതിന്റെ പിറ്റേന്ന് തന്നെ മുഖ്യമന്ത്രി ഇ.കെ.നായനാരോടൊപ്പം പഞ്ചാബിലേക്ക് യാത്രചെയ്താണ് ഡെല്‍ഹി ഇന്നിങ്‌സ് ആരംഭിക്കുന്നത്. ദേശീയ രാഷ്ട്രീയം കലങ്ങിമറിയുന്ന കാലമായതുകൊണ്ട് ഒട്ടേറെ വാര്‍ത്ത മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുക്കാന്‍ അവസരം ലഭിച്ചു. ബോഫേഴ്‌സ് കുംഭകോണം മുതല്‍ ബാബറി മസ്ജിദ് പതനം വരെയുള്ള സുപ്രധാന രാഷ്ട്രീയ ഏടുകളില്‍ നിന്നാണ് ബ്രിട്ടാസിന്റെ മാധ്യമപ്രവര്‍ത്തനം കരുത്താര്‍ജ്ജിക്കുന്നത്. ഇ.എം.എസ്, വി.ടി.രണദിവേ, ബസവ പുന്നയ്യ, സുര്‍ജിത് തുടങ്ങി തലയെടുപ്പുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചു. മൂന്ന് പതിറ്റാണ്ട് കാലത്തെ മാധ്യമ പ്രവര്‍ത്തനത്തില്‍ ഏറെയും ചെലവഴിച്ചത് ഡല്‍ഹിയില്‍.
ഒരു വ്യാഴവട്ടക്കാലം അച്ചടിമേഖലയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ദൃശ്യമാധ്യമരംഗത്തേക്ക് തിരിയു ന്നത്. കൈരളിയുടെ ഡല്‍ഹി ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ച ബ്രിട്ടാസ് 2003 സെപ്റ്റംബര്‍ 11ന് കൈരളി ടിവി മാനേജിങ് ഡയറക്ടറായി. അക്കാലത്ത് മാധ്യമ മാനേജ്‌മെന്റ് തലപ്പത്ത് എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയായിരുന്നു ബ്രിട്ടാസ്. സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത ബ്രിട്ടാസിന്റെ നേതൃത്വത്തില്‍ കൈരളി ശ്രദ്ധേയമായ മാധ്യമ സംരംഭമായി വളര്‍ന്നു. ഇന്ന് നാല് ചാനലുകളുള്ള ടെലിവിഷന്‍ ശൃംഖലയാണ് കൈരളി. രണ്ടുവര്‍ഷക്കാലം ഏഷ്യാനെറ്റ് ചാനല്‍ ഹെഡ് ആയി പ്രവര്‍ത്തിച്ച ശേഷം 2013ല്‍ ഒരിക്കല്‍ കൂടി കൈരളിയുടെ മാനേജിങ് ഡയറക്ടറായി നിയമിതനായി. കൈരൡടിവിയുടെ ചീഫ് എഡിറ്റര്‍ കൂടിയായ ജോണ്‍ ബ്രിട്ടാസ് കേരള മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു.
മാധ്യമ പ്രവര്‍ത്തനത്തോടൊപ്പം അക്കാദമി തലത്തില്‍ ശ്രദ്ധ പതിപ്പിച്ച ബ്രിട്ടാസ് ജെഎന്‍യുവില്‍ ആറുവര്‍ഷം ഗവേഷണ വിദ്യാര്‍ഥിയായിരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ കോളേജില്‍ നിന്ന് ബിരുദവും തൃശൂര്‍ കേരളവര്‍മ കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടിയശേ ഷമാ ണ് ഡല്‍ഹിയിലെത്തുന്നത്. മലയാളം ടെലിവിഷനില്‍ അഭിമുഖത്തിന് തനതായ പാത വെട്ടിത്തെ ളിച്ച ബ്രിട്ടാസ് അവതാരകനായ ജെബി ജങ് ഷന്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ക്വസ്റ്റ്യന്‍ ടൈം, ക്രോസ് ഫയര്‍, നമ്മള്‍ തമ്മില്‍, ഞാന്‍ മലയാളി തുടങ്ങി നിരവധി സംവാദ പരിപാടികള്‍ക്ക് നായകത്വം വഹിച്ച ബ്രിട്ടാസ്, അഞ്ച് തവണ മികച്ച അവതാരകനുള്ള സംസ്ഥാന പുരസ്‌കാര ത്തി നര്‍ഹനായി. അക്കാദമിക് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് ‘മാധ്യമ രംഗത്തെ ആഗോള വല്‍ക്കരണ’ത്തെക്കുറിച്ചുള്ള പഠനത്തിന് ബാംഗ്ലൂരിലെ ജേണലിസം എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഫെല്ലോഷിപ്പ് നല്‍കി.
ദേശീയ-സാര്‍വദേശീയ രാഷ്ട്രീയത്തെ മാറ്റിമറിച്ച ഒട്ടേറെ വാര്‍ത്ത മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഇറാക്ക്-അമേരിക്ക യുദ്ധക്കാലത്ത് ബാഗ്ദാദില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധേയമായ മാധ്യമ ചുവടുവയ്പ്പായിരുന്നു. യുദ്ധപശ്ചാത്തലത്തില്‍ ബാഗ്ദാ ദിന്റെ മണ്ണില്‍ കാലുകുത്തിയ ആദ്യ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന പദവിയും ജോണ്‍ ബ്രിട്ടാ സിനുള്ളതാണ്. ഇറാഖ് യുദ്ധത്തെ ഭീകരതക്കെതിരെയുള്ള ആക്രമണമായി ഒട്ടുമിക്കവാറും മാധ്യമ ങ്ങള്‍ വിശേഷിപ്പിച്ചപ്പോള്‍, ‘അധിനിവേശം’ എന്ന തലക്കെട്ടിലാണ് ജോണ്‍ ബ്രിട്ടാസിന്റെ ‘ബാഗ്ദാദ് ഡയറി’ കൈരളി സംപ്രേഷണം ചെയ്തത്. യുദ്ധക്കെടുതികള്‍ക്കപ്പുറം ഇറാക്ക് ജനതയുടെ സാമൂഹി ക-സാംസ്‌കാരിക ജീവിതത്തിന്റെ ഏടുക്കളും വിസ്തൃതമായ ബാഗ്ദാദ് കവറേജില്‍ ഉള്‍പ്പെട്ടിരുന്നു. ബോംബ് വര്‍ഷത്തിനിടയിലും അനാഥക്കുഞ്ഞുങ്ങളെ പരിപാലിച്ചിരുന്ന, ടൈഗ്രീസ് നദിക്കര യിലു ള്ള അനാഥമന്ദിരത്തില്‍ കഴിയുന്ന നാല് ഇന്ത്യന്‍ കന്യാസ്ത്രീകളെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് പ്രമുഖ ഇംഗ്ലീഷ് വാരികയായ ഇന്ത്യ ടുഡേ പ്രത്യേക ഫീച്ചറായി നല്‍കുകയുണ്ടായി. ബാഗ്ദാദില്‍ നിന്നുള്ള ബ്രിട്ടാസിന്റെ റിപ്പോര്‍ട്ടുകളെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ഹിന്ദു പോലുള്ള ദേശീയ മാധ്യമങ്ങള്‍ പ്രത്യേക വാര്‍ത്തകള്‍ നല്‍കി.
ബാബറി മസ്ജിദിന്റെ പതനം, ഗുജറാത്ത് കലാപം, നേപ്പാള്‍ തെരഞ്ഞെടുപ്പ്, പാകിസ്ഥാന്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവ സമഗ്രമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ജോണ്‍ ബ്രിട്ടാസിന് ലഭിച്ചു. ‘മിനാരങ്ങള്‍ ധൂളികളായപ്പോള്‍’ എന്ന ബാബറി മസ്ജിദിന്റെ പതനത്തെക്കുറിച്ചുള്ള പ്രത്യേ ക റിപ്പോര്‍ട്ട് ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. ബാബറി മസ്ജിദ് പൊളിച്ച കര്‍സേവകരുടെ ആ ക്രമണത്തില്‍ നിന്ന് കാവിത്തുണി കെട്ടി ‘ജയ് സിയാറാം’ മുദ്രാവാക്യം വിളിച്ച് രക്ഷപ്പെട്ട ബ്രിട്ടാസി ന്റെ അനുഭവ-അനുസ്മരണക്കുറിപ്പുകള്‍ ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ സ്ഥാനംപിടിച്ചു.
ദേശീയ രാഷ്ട്രീയ ഗതിവിഗതികളിലെ സുപ്രധാനമായ പ്രശ്‌നങ്ങളെക്കുറിച്ച് ‘ഇന്ദ്രപ്രസ്ഥം ഡയറി’ എന്ന പേരില്‍ ലേഖന പരമ്പരകള്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മാധ്യമ സംഘത്തില്‍ അംഗമായിക്കൊണ്ട് അമേരിക്ക, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.











