English हिंदी

Blog

kanaya

ഭഗത് സിങിന്റെ ജന്മവാര്‍ഷിക ദിനം ഇരുവരും തെരഞ്ഞെടുത്തെന്നാണ് റിപ്പോര്‍ട്ട്. സിപി ഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി കനയ്യ കുമാര്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു

ന്യൂഡല്‍ഹി: ജെഎന്‍യു മുന്‍ യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോ ണ്‍ഗ്രസിലേക്ക്. കനയ്യകുമാറും ഗുജറാത്ത് സ്വ തന്ത്ര എംഎല്‍എ ജിഗ്‌നേഷ് മേവാനിയും കോണ്‍ ഗ്രസില്‍ ചേരുമെന്നാണ് സൂചന. ഈ മാസം 28ന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. ഭഗത് സി ങിന്റെ ജന്മവാര്‍ഷിക ദിനം ഇരുവരും തെരഞ്ഞെടുത്തെന്നാണ് റിപ്പോര്‍ട്ട്.സിപിഐ വിട്ട് കോണ്‍ ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ ചൊവ്വാഴ്ച ചര്‍ച്ച നട ത്തിയിരുന്നു.

Also read:  ജനത്തിന് 15,000 ലിറ്റര്‍ പോരേയെന്നു മന്ത്രി ; മന്ത്രിമന്ദിരത്തില്‍ ഉപയോഗിച്ചത് 60,000 ലിറ്റര്‍ വെള്ളം

അതേസമയം കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയുംം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചിരുന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഐ കരുതുന്നത്.

Also read:  യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു; സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരും : വിദേശകാര്യ മന്ത്രി

ഗുജറാത്ത് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പാട്ടേല്‍ ഇരുവരെയും വി ളിച്ച് അനുനയ ചര്‍ച്ചകള്‍ നടത്തുകയാണ്. പഞ്ചാബ് കോണ്‍ഗ്രസിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സാധാരണഗതിയിലാകുന്ന പക്ഷം സെപ്തംബര്‍ 28ന് തന്നെ ഇരുവര്‍ക്കും കോണ്‍ഗ്രസില്‍ ചേരാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Also read:  കോവിഡ് വ്യാപനം രൂക്ഷം; കേരളം അടക്കം 5 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധി ക്കുമെന്നാണ് കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനി ക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സ രിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുക ള്‍ക്കാണ് തോറ്റത്.