പശുവിന്റെ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ഉല്‍പാദിപ്പിച്ച മരുന്നുകള്‍ വിപണിയിലെത്തിച്ച സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: ഓര്‍മ്മ ശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനെന്ന വ്യാജേന പശുവിന്റെ ചാ ണകവും ഗോമൂത്രവും ഉപയോഗിച്ച് ഉല്‍പാദിപ്പിച്ച മരുന്നുകള്‍ വിപണിയിലെത്തിച്ച സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം. സര്‍ക്കാറിന്റെ കീഴിലുള്ള ആയുര്‍വേദ ഔഷധ നിര്‍മാണ വിതരണ സ്ഥാപനമായ ഔഷധിയാണ് പുതിയ മരുന്ന് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
‘പഞ്ചഗവ്യ ഘൃതം’ എന്ന പേരില്‍ പുറത്തിറക്കിയ ഔഷധത്തില്‍ ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരി ക്കുന്നത്. മഞ്ഞപ്പിത്തത്തിനും പനിക്കും അ പസ്മാരത്തിനും ഈ മരുന്ന് ഉപയോഗിക്കാമെന്ന് ഔഷധിയുടെ വെബ്സൈറ്റില്‍ പറയുന്നു. മാനസിക പിരിമുറുക്കങ്ങളും ഈ ഔഷധം കഴിച്ചാല്‍ ഇല്ലാതാകുമെന്നാണ് സര്‍ക്കാര്‍ സ്ഥാപനം സാക്ഷ്യപ്പെടുത്തുന്നത്. കേരള സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഔഷധി. പൊതുമേഖല രംഗത്തെ ആയുര്‍വേദ മരുന്നുകളുടെ ഏറ്റവും വലിയ ഉല്‍പാദകരും ഔഷധിയാണ്.
പരമ്പരാഗത ആയുര്‍വേദ ഗ്രന്ഥങ്ങള്‍ അടിസ്ഥാനമാക്കി, ആയുര്‍വേദ ഡോക്ടര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഔഷധി ഉയര്‍ന്ന ഗുണമേന്മയുള്ള ആയുര്‍വേദ മരുന്നുകള്‍ നിര്‍മിക്കുകയും ന്യായ വിലയില്‍ വിതരണം നടത്തുന്നുവെന്നാണ് ഔഷധിയുടെ അവകാശ വാദം.ഔഷ ധിക്ക് കേരളത്തില്‍ 800 അധികം ഡീലര്‍മാരാണ് ഉള്ളത്. തൃശൂര്‍ ജില്ലയിലെ കുട്ടനെല്ലൂരിലുള്ള ആത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ആധുനിക രീതിയിലുള്ള ഫാക്ടറിയില്‍ നിന്നാണ് പുതിയ മരുന്നും ഔഷധി ഉല്‍പാദിപ്പിച്ചിരിക്കുന്നത്.
ഗോവധം നിരോധിക്കണമെന്ന ആവശ്യത്തോട് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് ഉയര്‍ന്നത് കേരളത്തി ല്‍ നിന്നാണ്. ബീഫ് നിരോധനത്തിന്റെ പേരില്‍ കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ മറക്കാറായി ട്ടില്ല. ഗോമാതാവിനെ സംരക്ഷിക്കണം എന്ന് പറയുന്നവരെ ചാണക സംഘികള്‍ എന്ന് വിളിച്ച് ആക്ഷേപിച്ചവരാണ് ഇടത് മുന്നണിയും നേതാക്കളും. എന്നാലിപ്പോള്‍ ഔഷധിയുടെ പുതിയ മരുന്ന് വിപണിയില്‍ എത്തിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ തന്നെ പശുവിനെ ചാണകത്തെയും ഗോ മൂത്രത്തെയും അംഗീകരിച്ചിരിക്കുകയാണ്.











