നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി അന്വേഷണ സംഘം. ദിലീപ് പള്‍സര്‍ സുനിക്ക് പണം നല്‍കിയതിന്റെ തെളിവുകലാണ് ക്രൈം ബ്രാഞ്ച് ക ണ്ടെത്തിയത്. ദിലീപ് ഒരു ലക്ഷം രൂപ 2015 നവംമ്പര്‍ ഒന്നിന് സുനിക്ക് കൈമാറിയതി ന്റെ തെളിവ് ലഭിച്ചന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി അന്വേഷണ സംഘം. ദിലീ പ് പള്‍സര്‍ സുനിക്ക് പണം നല്‍കിയതിന്റെ തെളിവുകലാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. ദിലീ പ് ഒരു ലക്ഷം രൂപ 2015 നവംമ്പര്‍ ഒന്നിന് സുനിക്ക് കൈമാറിയതിന്റെ തെളിവ് ലഭിച്ചന്ന് ക്രൈം ബ്രാ ഞ്ച് ഹൈക്കോടതിയെ അറിയിച്ചു. സുനിയുടെ മാതാവിന്റെ ബാങ്ക് അക്കൗണ്ടില്‍ നവംബര്‍ രണ്ടിനാ ണ് തുക നിക്ഷേപിച്ചത്.
കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ക്രൈം ബ്രാഞ്ച് നിര്‍ണായക കണ്ടെത്ത ല്‍. ഹൈക്കോടതിയില്‍ ഇന്ന് നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഫോറ ന്‍സിക് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കിട്ടാനുണ്ടെന്നും ഇതുവരെ ലഭിച്ച വിവരങ്ങളുടെ 25 ശത മാനത്തിന്റെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.
രേഖകളുടെ പരിശോധനയുടെ ഭാഗമായി സാക്ഷികളുടെ മൊഴി എടുക്കാനുമുണ്ട്. വിചാരണക്കോട തിയിലുളള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നത് എങ്ങനെ എന്ന് കണ്ടെത്തുന്നതി നായി ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന ആവശ്യം നിഷേധിച്ചതിനെതിരെയും തുടര്‍ന ടപടി ആലോചിക്കുന്നുണ്ടെന്നും അതിനായി സമയം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.











