Web Desk
കൊച്ചി: വൈപ്പിൻ ദ്വീപിലെ നായരമ്പലം ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകളെ കോവിഡ് കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.നായരമ്പലം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.
പഞ്ചായത്തിലെ രണ്ട്, 15 വാർഡുകളാണ് കണ്ടെയ്ൻമെന്‍റ് സോണുകൾ. രണ്ടു വാർഡുകളും ഇന്ന് അർദ്ധരാത്രി പൂർണമായി അടച്ചിടും.യാതൊരുവിധ പ്രവർത്തനങ്ങളും അനുവദിക്കില്ല. ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.ജില്ലയിലെ വെങ്ങോല പഞ്ചായത്തിലെ രണ്ടു വാർഡുകളും കണ്ടെയ്ൻമെന്‍റ് സോണുകളാണ്.