സർക്കാർ സർവീസിൽ പണിയെടുക്കാതെ ഇരിക്കാം എന്ന മോഹത്തിൽ ഇനി ആരും സർക്കാർ ജോലിക്ക് ശ്രമിക്കേണ്ട. ജോലി ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കാന്‍ കേന്ദ്രം മാർഗ നിർദേശം പുറത്തിറക്കി. ജീവനക്കാരോട് വിരമിക്കാന്‍ ആവശ്യപ്പെടാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം നൽകാനുള്ള പുറത്തിറക്കിയത്. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശം ബാധകമാണ്.
ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരോട് 50 വയസ് കഴിയുമ്പോള്‍ വിരമിക്കാന്‍ ആവശ്യപ്പെടാം എന്നാണ് മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നത്. മറ്റുള്ളവരോട് 55 വയസ് കഴിയുമ്പോഴും വിരമിക്കാന്‍ ആവശ്യപ്പെടും. 30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രായം നോക്കാതെ ഇത് ബാധകമാക്കാം. ജോലിയില്‍ ഉഴപ്പുന്നവരോട് വിരമിക്കാന്‍ പറയാം എന്നും മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ട്
സത്യസന്ധരല്ലാത്ത ഉദ്യോഗസ്ഥരോടും വിരമിക്കാന്‍ ആവശ്യപ്പെടാം. നിലവിലെ ചട്ടങ്ങള്‍ ക്രോഡീകരിച്ചാണ് ഉത്തരവെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ചട്ടപ്രകാരം നല്കും എന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.