Web Desk
എത്യോപ്യയിലെ യു.എസ് അംബാസഡറായി ഇന്ത്യന്‍ അമേരിക്കന്‍ ഡിപ്ലോമറ്റ് ഗീതാ പാസിയെ ട്രംപ് നാമനിര്‍ദേശം ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ആഫ്രിക്കന്‍ അഫയേഴ്സ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറിയാണ് സീനിയര്‍ ഫോറിന്‍ സര്‍വീസ് അംഗമായ ഗീത.
ഡല്‍ഹി യു.എ എംബസിയില്‍ പൊളിറ്റിക്കല്‍ ഓഫീസര്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ഡസ്‌ക്ക് ഓഫീസര്‍ തുടങ്ങിയ നിരവധി തസ്തികകളില്‍ ഗീതാ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ഗീതയ്ക്ക് ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് സ്റ്റേറ്റ് ഫെര്‍ഫോമന്‍സ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഫ്രഞ്ച്, ജര്‍മ്മന്‍, ഹിന്ദി, റൊമേനിയന്‍, റഷ്യ തുടങ്ങിയ ഭാഷകളില്‍ പ്രാവണ്യവുമുണ്ട്.