സലാല: സലാലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ തന്റെതായ വ്യക്തിത്വം ഊട്ടി ഉറപ്പിച്ച ഇൻകാസ് ദോഫറിന്റെ നേതാവ് ശ്രീ, നൈനാൻ കെ ഉമ്മന്റെ അകാല വിയോഗത്തിൽ ഇൻകാസ് അനുശോചനം രേഖപ്പെടുത്തി. അനുസ്മരണ യോഗം ഇന്ത്യൻ കോൺസുലർ ഏജന്റ് ഡോക്ടർ സനാതനൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ഡി ഹരികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അജി ഹനീഫ സ്വാഗതവും, സലീം നന്ദിയും പറഞ്ഞു.
ലോക കേരള സഭ അംഗം പവിത്രൻ കാരായി, ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ്, ഇന്ത്യൻ സോഷ്യൽ ക്ലബ് അംഗം ശ്രീമതി ഹൃദ്യ എസ് മേനോൻ, മലയാള വിഭാഗം കൺവീനർ എ പി കരുണൻ മാഷ്, കേരള വിഭാഗം കൺവീർ ഡോ. ഷാജി പി ശ്രീധരൻ, കൈരളി സലാല നേതാവ് ഗംഗാധരൻ അയ്യപ്പൻ, ഇക്ര സെന്റർ പ്രസിഡന്റ് സാലി ചാലിശ്ശേരി, ടിസ്സ പ്രസിഡന്റ് റസ്സൽ മുഹമ്മദ്, പ്രവാസി വെൽഫെയർ നേതാവ് സജീവ് ജലാൽ, ഐ എം ഐ പ്രസിഡന്റ് ഷൌക്കത്ത് മാഷ്, കൈരളി ലിജോ, ടോപ്പാസ് റിയാസ്, കെ എസ് കെ യുടെ പ്രശാന്ത് നമ്പ്യാർ, നൈനാൻ ഉമ്മന്റെ ബന്ധു രാജ്ബാബു, ഇൻകാസ് ദോഫാർ വൈസ് പ്രസിഡന്റ് ഹരീഷ് കുമാർ, ട്രഷറർ വിജയകുമാരൻ, സെക്രട്ടറിമാരായ ഷിജു ജോർജ്, ഷൈൻ അബ്ദുൽകലാം, ഷറഫുദ്ധീൻ, സിറാജ് റമീസ്, വനിതാ സെക്രട്ടറി ശ്രീമതി ലക്ഷ്മി കുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.