അതിര്‍ത്തിയില്‍ സൈനിക വിന്യാസം :യുദ്ധക്കപ്പലുകളും വിമാനങ്ങളും ഒരുങ്ങുന്നു

Web Desk

ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖയിലെ സംഘർഷസാധ്യത കണക്കിലെടുത്ത് യുദ്ധ കരുതൽശേഖരം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസർക്കാർ സേനകൾക്കു നിർദേശം നൽകി. ലഡാക്ക് വിഷയത്തിൽ ചർച്ചയുമായി മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യ ആരംഭിക്കുകയും ചെയ്തു.

സേനകളുടെ അടിയന്തര ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് മൂന്നു സേനാമേധാവിമാരോടും ചോദിച്ചിരുന്നുവെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മലാക്ക സ്ട്രെയ്റ്റിനു (മലേഷ്യയ്ക്കും ഇന്തൊനീഷ്യൻ ദ്വീപായ സുമാത്രയ്ക്കും ഇടയിലെ കടലിടുക്ക്) സമീപം യുദ്ധക്കപ്പലുകളും മറ്റും അടുപ്പിക്കാൻ നാവികസേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല, ചൈനീസ് നീക്കത്തെ പ്രതിരോധിക്കാൻ ഇന്തോ-പസഫിക് മേഖലയിൽ എവിടെവേണമെങ്കിലും മുന്നോട്ടുപോകാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.

Also read:  രാജ്യത്ത് ഇന്നലെ 40,134 പേര്‍ക്ക് കോവിഡ് ; 422 മരണം, രോഗബാധിതരില്‍ 20,728 പേര്‍ കേരളത്തില്‍

നേരത്തേ നിലയുറപ്പിച്ച മേഖലകളിൽനിന്ന് മുന്നോട്ടുനീങ്ങാൻ വ്യോമസേനയോടും ആവശ്യപ്പെട്ടു. യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ളവ മുന്നോട്ടുനീക്കാനാണ് നിർദേശം. പാംഗോങ് ട്സോയെ ച്ചൊല്ലിയുള്ള കോർപ് കമാൻഡർ തല ചർച്ച വേണമെന്ന് ചൈന കുറച്ചുദിവസങ്ങളായി ആവശ്യപ്പെടുന്നത് ഇന്ത്യൻ ക്യാംപിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഈ ചർച്ച വേണമെന്ന് ജൂൺ 16നും ചൈന ആവശ്യപ്പെട്ടു. ഈ ഉയർന്നതല ചർച്ച ഗൽവാനിൽനിന്നു ചൈനീസ് സൈന്യം തിരിച്ചുപോയശേഷമേ ഉണ്ടാകൂയെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

Also read:  പാണത്തൂര്‍ ബസപകടം: അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗതമന്ത്രി; മുഖ്യമന്ത്രി അനുശോചിച്ചു

എന്നാൽ പ്രാദേശിക കമാൻഡർ തല ചർച്ചയ്ക്കുശേഷം ചൈനീസ് സേന കുറച്ചു പിന്നോട്ടുപോയെങ്കിലും ഗൽവാനിലെ പിപി 14ൽ (പട്രോളിങ് പോയിന്‍റ് 14) സ്ഥാപിച്ച ടെന്‍റുകൾ നീക്കാൻ തയാറായില്ല. പിപി 17ലെ ഇന്ത്യൻ ടെന്‍റുകളെച്ചൊല്ലിയും ചൈന എതിർപ്പ് അറിയിച്ചിരുന്നു. അടുത്തനാളുകളിലായി ചൈനയുടെ സ്ഥിരം രീതിയാണിത്. ഏതെങ്കിലും മേഖലയിലേക്ക് അതിക്രമിച്ചു കയറും ടെന്‍റുകൾ സ്ഥാപിക്കും. പിന്നീട് ടെന്‍റുകൾ അഴിച്ചുമാറ്റാതെ പിന്മാറും. പിന്നീട് എന്തെങ്കിലും ആവശ്യത്തിനു തിരിച്ചുവരേണ്ടിവന്നാൽ ഉടനടി ഉപയോഗിക്കാവുന്ന തരത്തിലാണ് ടെന്‍റുകൾ സ്ഥാപിക്കുന്നതെന്നാണ് സേനാവൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം.

Also read:  13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് അഞ്ച് ജീവപര്യന്തം

ഗൽവാൻ താഴ്‌വരയിലെ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെ പാൻഗോങ് ട്സോയിലെ ഫിംഗർ ഏരിയകളെച്ചൊല്ലിയും ചർച്ച ആരംഭിക്കാൻ ചൈന ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ ഗൽവാനിലെ പ്രശ്നങ്ങൾക്കു പൂർണ പരിഹാരം ഉണ്ടാക്കിയിട്ടുമതി പാൻഗോങ് ട്സോയിലേക്കു നീങ്ങുന്നതെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹിയിൽചേർന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാനം.

Around The Web

Related ARTICLES

തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ‘ഈണം 2024’ സംഘടിപ്പിച്ചു.

റിയാദ് : തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) “ഈണം 2024” എന്ന പേരിൽ ഈദ്, ഓണാഘോഷം, സൗദി ദേശീയദിനാചരണം എന്നിവ സംയുക്തമായി ആഘോഷിച്ചു.  ഓണക്കളികൾ,   വിവിധയിനം കലാകായിക പ്രകടനങ്ങൾ,  അത്തപ്പൂക്കളം, വിഭവ സമൃദ്ധമായ ഓണസദ്യ

Read More »

സൽമാൻ ഖാനുമായി അടുപ്പമുള്ളവരെ കൊല്ലുമെന്ന് ബിഷ്ണോയ് സംഘം, ഭീഷണി സിദ്ദിഖി കൊലപാതകം ഓർമ്മിപ്പിച്ച്

മുംബൈ: ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ നടൻ സൽമാൻ ഖാനെ സഹായിക്കുന്നവർക്ക് നേരെ ഭീഷണിയുമായി ലോറൻസ് ബിഷ്ണോയ് ​സംഘം. സൽമാൻ ഖാന്റെ വീടിന് സമീപം വെടിയുതിർത്തുകൊണ്ടാണ് ബിഷ്ണോയ് സംഘം ഭീഷണിയുയർത്തിയിരിക്കുന്നത്. ബാന്ദ്രയിൽ

Read More »

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം 20ന്

ഷാർജ  :  ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം കലാ സാംസ്കാരിക പരിപാടികളോടെ ഈ മാസം 20ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കും. രാവിലെ 9.30നാണ് ഉദ്ഘാടന പരിപാടി. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ

Read More »

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; വീണാ വിജയന്റെ മൊഴിയെടുത്ത് എസ്എഫ്‌ഐഒ

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ക്കിപ്പുറമാണ് മൊഴി

Read More »

ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പ് ബഹ്‌റൈനിൽ

മനാമ : ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പ് ഡിസംബറിൽ ബഹ്‌റൈനിൽ വച്ച് നടക്കുമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ (എസ്‌സിവൈഎസ്) ചെയർമാനും ഹിസ് മജസ്റ്റി കിംഗ് ഫോർ

Read More »

മദ്രസകൾക്കു സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ.

ന്യൂഡൽഹി : മദ്രസകൾക്കു സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മിഷന്റെ നിർദേശം. ഇതു സംബന്ധിച്ചു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും

Read More »

‘ഓണംനല്ലോണം-2024’ ഹരിപ്പാട് കൂട്ടായ്മ മസ്കറ്റ്

മസ്കറ്റ് : നമ്മുടെ ദേശവാസികളായ നിർദ്ധനരായവരെ സഹായിച്ചും, പ്രവാസ ലോകത്ത് കഷ്ടപ്പെടുന്നവരുടെ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകികൊണ്ടും,ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി ഒരേപോലെ ഒമാനിലും, നാട്ടിലും പ്രവർത്തിക്കുന്ന ഒരു മാതൃകാ സൗഹൃദ കൂട്ടായ്മ ആണ് ഹരിപ്പാട് കൂട്ടായ്മ.

Read More »

ബാബ സിദ്ദിഖിയുടെ കൊലപാതകം: പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘം? പൊലീസ് പരിശോധന

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ബന്ധം പരിശോധിച്ച് പൊലീസ്. സിദ്ദിഖിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ തങ്ങള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലുള്ളവരാണെന്ന് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട്

Read More »

POPULAR ARTICLES