ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ പ്രകടനം അടിസ്ഥാനമാക്കി നീതി ആയോഗ് തയാറാക്കിയ സൂചി കയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. 2019-20 വര്‍ഷത്തെ ദേശീയ ആരോഗ്യ സൂചിക നീതി ആയോ ഗ് പുറത്തിറക്കി
ന്യൂഡല്‍ഹി: ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ പ്രകടനം അടിസ്ഥാനമാക്കി നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാന ത്ത്. 2019-20 വര്‍ഷത്തെ ദേശീയ ആരോ ഗ്യ സൂചിക നീതി ആയോഗ് പുറത്തിറക്കി.അയല്‍ സംസ്ഥാനമായ തമിഴ്‌നാട് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഉത്ത ര്‍പ്രദേശ് ആണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.
സാമൂഹിക സുരക്ഷാ മേഖലകളില്‍ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ.വിനോദ് കുമാര്‍ പോള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയി രുന്നു. വിവിധ മേഖലകളില്‍ സംസ്ഥാനത്തിന്റെ അനുഭവങ്ങളും നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയ ന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം കേരളത്തിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ചത്.
ആരോഗ്യ രംഗത്തെ പ്രകടനം മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ യാണ് സൂചിക പ്രസിദ്ധീകരിക്കുന്നതെന്ന് നീതി ആയോഗ് ട്വീറ്റ് ചെ യ്തു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇടയില്‍ ആരോഗ്യകരമായ മത്സരത്തിനും ഇതു സഹായകമാവുമെന്ന് ട്വീറ്റില്‍ പറയു ന്നു.
തെലങ്കാന മൂന്നാം സ്ഥാനത്തും യു പി ഏറ്റവും പിന്നിലും
കേരളത്തിനു പിന്നിലായി തമിഴ്നാട് രണ്ടാംസ്ഥാനത്തും തെലങ്കാന മൂന്നാം സ്ഥാനത്തും എ ത്തി. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മിസോറം ആണ് ഒന്നാമത്. ലോക ബാങ്കിന്റെ സാ ങ്കേതിക സഹായത്തോ ടെയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെയുമാ ണ് റിപ്പോര്‍ട്ട് തയാറാക്കിയത്.