നിരാലംബരായ ആളുകള്‍ മരംവെട്ടുന്നതും മരംകൊള്ളക്കാരുടെ മാഫിയ തടിവെട്ടിക്കടത്തുന്നതും വെവ്വേറെ കാണാന്‍ അന്വേഷണസംഘത്തിനാകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്
മാനന്തവാടി: സംസ്ഥാനത്ത് റവന്യൂ ഉത്തരവിന്റെ മറവില്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഗൂഢാ ലോ ചന നടത്തിയ എല്ലാവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്നും കുറ്റവാളികളെ ആ രെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. നിരാലംബരായ ആളുകള്‍ മരംവെട്ടുന്നതും മരംകൊള്ളക്കാരുടെ മാഫിയ തടിവെട്ടിക്കടത്തുന്നതും വെവ്വേറെ കാണാന്‍ അ ന്വേഷണസംഘത്തിനാകുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാനത്തു നടന്ന മരം കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന എഡിജിപിയുടെ നേതൃത്വ ത്തിലു ള്ള ക്രൈംബ്രാഞ്ച് സംഘം വയനാട്ടില്‍ പരിശോധനക്കെത്തിയതായിരുന്നു. എഡിജിപിയുടെ നേ തൃത്വത്തിലുള്ള സംഘം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണ്. ധനേഷ് കുമാറിന്റെ നേതൃത്വത്തില്‍ വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഷാന്റി ടോമും, രണ്ട് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
മരം മുറിയില്‍ റോജി അഗസ്റ്റിന്‍ അടക്കമുള്ളവരുടെ ഇടപെടല്‍, ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹാ യം എന്നിവയെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. വയനാട്ടില്‍ ശ ക്തമായ മഴയായതിനാല്‍ മരംമുറി നടന്ന സ്ഥലങ്ങള്‍ അന്വേഷണസംഘം സന്ദര്‍ശിക്കാന്‍ സാധ്യ തയില്ല.