നവീനും ജാനകിയും ഇനിയും ആടും പാടും ;മതം തിന്ന് ജീവിക്കുന്ന കഴുകന്‍ കൂട്ടങ്ങള്‍ നാണമില്ലേ ; വിദ്വേഷ പ്രചാരണം നടത്തുന്നവരെ വിമര്‍ശിച്ച് ഡോ. ഷിംന

janaki

കോളേജ് വരാന്തയില്‍ നടത്തിയ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിനും നവീന്‍ കെ.റസാഖിനുമെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഷിംന അസീസ്. പഠിച്ചതും സന്ദര്‍ശിച്ചതുമായ സകല കോളേജിലെയും കുട്ടികളുടെ അഭിരുചി പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളുവെന്നും അവര്‍ വൈറലായതിന്റെ അസൂയയാണെങ്കില്‍ അത് സമ്മതിക്കണമെന്നും ഡോക്ടര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

‘നവീന്റെ ഉപ്പാന്റെ പേരും ജാനകിയുടെ അച്ഛന്റെ പേരും വെച്ചിട്ടുള്ള സൂക്കേട്… മെഡിക്കല്‍ കോളേജില്‍ കൂടിയേ വര്‍ഗീയ വിഷം കലങ്ങാ നുള്ളൂ…ഒന്നിച്ച് ഡാന്‍സ് കളിക്കുന്നോരൊക്കെ തമ്മില്‍ പ്രേമമാണെന്ന തിയറി എവിടുന്നാണ്? ഇനി ആണെങ്കിലും അല്ലെങ്കിലും നിങ്ങള്‍ക്കെ ന്താണ്? വിട്ട് പിടിക്ക്. സ്ലട്ട് ഷെയിം ചെയ്യുന്ന വൃത്തികെട്ട സംസ്‌കാരം ഞങ്ങളുടെ കുട്ടികളോട് വേണ്ട.

അവരിനിയും ആടും പാടും. നവീനും ജാനകിയും മാത്രമല്ല, ഇനിയുമൊരുപാട് മക്കള്‍ അവരുടെ സന്തോഷം കാണിക്കും. പറ്റില്ലെങ്കില്‍ കാണേണ്ടാന്നേ… മതം തിന്ന് ജീവിക്കുന്ന കഴുകന്‍ കൂട്ടങ്ങള്‍… നാണമില്ലേടോ’ വര്‍ഗീയ അധിക്ഷേപങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഡോക്ടറുടെ രൂക്ഷ വിമര്‍ശനം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

Also read:  'സഖ്യത്തെ ആര് നയിച്ചാലും പ്രശ്‌നമില്ല, ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റും'; സോണിയയെ കണ്ട് മമത കൂടിക്കാഴ്ച ഫലപ്രദമെന്നും

ജാനകിയും നവീനും തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്. നല്ല അസ്സലായി ഡാന്‍സ് ചെയ്യും. അവര്‍ ആസ്വദിച്ച് ചെയ്തൊരു ഡാന്‍സിന്റെ വീഡിയോ ക്ലിപ്പിങ്ങ് വൈറലായി. സ്‌ക്രബ്സ് ധരിച്ച് ആശുപത്രിയിലെ ഒരൊഴിഞ്ഞ വരാന്തയില്‍ നിന്നാണ് ആ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

അവരെ സംബന്ധിച്ചിടത്തോളം ആ കെട്ടിടം അവര്‍ പഠിക്കുന്ന സ്ഥാപനം കൂടിയാണ്. അതിന് ചികിത്സയുമായി നേരിട്ട് ബന്ധമില്ലാത്ത ഒരുപാട് ഏരിയയുണ്ടെന്നത് എനിക്കും നേരിട്ടറിയാം. രോഗികള്‍ കിടക്കുന്നിടത്ത് പോയി ആരും റാ റാ റാസ്പുടിന്‍ പാടി ഡാന്‍സ് ചെയ്യില്ല. ഞങ്ങള്‍ പഠിക്കുന്ന (ഏറ്റവും ചുരുങ്ങിയത് അഞ്ചര വര്‍ഷം) കാലത്തെ ഞങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ആ ചുമരുകള്‍ക്ക് സ്വന്തമാണ്.

Also read:  കെ റെയില്‍ പദ്ധതി: സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ചെന്നിത്തല

ഇനി ഡോക്ടര്‍മാരോ മെഡിക്കല്‍ സ്റ്റുഡന്റ്സോ ആടാനോ പാടാനോ പാടില്ലേ? എല്ലാ മനുഷ്യര്‍ക്കുമുള്ള ചിരിയും കളിയും സന്തോഷവുമൊക്കെ അവകാശമുള്ള കൂട്ടരാണ് ഞങ്ങളും. എല്ലാ കാലത്തും പഠിച്ച മെഡിക്കല്‍ കോളേജിലെയും പഠിപ്പിച്ച കോളേജിലെയും സന്ദര്‍ശിച്ചിട്ടുള്ള സകല കോളേജുകളിലെയും കുട്ടികളുടെ കലാഭിരുചികള്‍ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. ഇനിയുമത് ചെയ്യും. ഡോക്ടര്‍ ആണെന്ന് വെച്ച് ഗൗരവവും എയര്‍പിടിത്തവും വേണമെന്നാണെങ്കില്‍ ഞങ്ങള്‍ക്കതിന് സൗകര്യമില്ല. അങ്ങനെ വേണ്ടവര്‍ അങ്ങനെ കഴിഞ്ഞോട്ടെ, ഇങ്ങനെയും ചിലരുണ്ടാകും.

അവര്‍ വൈറലായതിന്റെ അസ്വസ്ഥതയും അസൂയയുമാണെങ്കില്‍ അതങ്ങ് സമ്മതിച്ചേക്കണം. അത്രക്ക് ഭംഗിയോടെ അനായാസമായി വെച്ച ചുവടുകള്‍ കണ്ടാല്‍ അംഗീകരിക്കണമെങ്കിലും ഒരു മിനിമം ക്വാളിറ്റി വേണമെന്നത് മനസ്സിലാക്കുന്നു.

Also read:  സെന്‍സെക്‌സ്‌ 127 പോയിന്റ്‌ ഉയര്‍ന്നു

ഇനി ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചതാണ് വിഷയമെങ്കില്‍ തലയിലേക്ക് കയറിയിരിക്കുന്ന ആ അവയവത്തിന്റെ സ്ഥാനം അവിടെയല്ല, കുറച്ച് താഴെയാണെന്ന് ഓര്‍ക്കുമല്ലോ.

ഒരൈറ്റം കൂടിയുണ്ട്. നവീന്റെ ഉപ്പാന്റെ പേരും ജാനകിയുടെ അച്ഛന്റെ പേരും വെച്ചിട്ടുള്ള സൂക്കേട്… മെഡിക്കല്‍ കോളേജില്‍ കൂടിയേ വര്‍ഗീയ വിഷം കലങ്ങാനുള്ളൂ…ഒന്നിച്ച് ഡാന്‍സ് കളിക്കുന്നോരൊക്കെ തമ്മില്‍ പ്രേമമാണെന്ന തിയറി എവിടുന്നാണ്? ഇനി ആണെങ്കിലും അല്ലെങ്കിലും നിങ്ങള്‍ക്കെന്താണ്? വിട്ട് പിടിക്ക്. സ്ലട്ട് ഷെയിം ചെയ്യുന്ന വൃത്തികെട്ട സംസ്‌കാരം ഞങ്ങളുടെ കുട്ടികളോട് വേണ്ട.

അവരിനിയും ആടും പാടും. നവീനും ജാനകിയും മാത്രമല്ല, ഇനിയുമൊരുപാട് മക്കള്‍ അവരുടെ സന്തോഷം കാണിക്കും. പറ്റില്ലെങ്കില്‍ കാണേണ്ടാന്നേ…

മതം തിന്ന് ജീവിക്കുന്ന കഴുകന്‍ കൂട്ടങ്ങള്‍… നാണമില്ലേടോ

Dr. Shimna Azeez

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES