English हिंदी

Blog

accident death

അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലാണ് ദാരുണമായ അപകടം. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈ ക്കില്‍ പറന്നുവന്ന മയില്‍ ഇടിക്കുകയായിരുന്നു

തൃശൂര്‍: പറന്നുവന്ന മയില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. പുന്നയൂര്‍ക്കുളം സ്വദേശി പ്രമോദ് (34) ആണ് മരിച്ചത്. പ്രമോദിന്റെ ഭാര്യ വീണ(26)യ്ക്കു ഗുരുതര പരിക്കേറ്റു.

Also read:  മുണ്ടക്കയത്ത് നാലു നാലുവയസുകാരിക്ക് ക്രൂര പീഡനം: പ്രതി പിടിയില്‍

അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലാണ് ദാരുണമാ യ അപകടം. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈ ക്കില്‍ പറന്നുവന്ന മയില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുവീണാണ് അപകടമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്യുന്നതി നിടെ റോഡിന് കുറുകെ പറന്ന മയില്‍ പ്രമോദിന്റെ നെഞ്ചില്‍ വന്നിടിക്കുകയായിരുന്നു. ഇതേ തുട ര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ച് മറിഞ്ഞാണ് അപകടം. ബൈക്കി ടിച്ച് മയിലും ചത്തു. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോദ്.

Also read:  ബാലസംഘം പ്രവര്‍ത്തകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

അപകടത്തില്‍പ്പെട്ട പ്രമോദി ന്റെ ബൈക്ക് മറിയുന്നതിന് മുമ്പ് മറ്റൊരു ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ചു. ഇതേത്തുടര്‍ന്ന് ബൈക്കിലെ യാത്ര ക്കാരനായ വാടാനപ്പിള്ളി നടുവി ല്‍ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനും (37) പരിക്കേറ്റു.ധനേഷിനെ ആശുപത്രിയില്‍ പ്രവേശി പ്പിച്ചു.

Also read:  സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്; 2129 പേര്‍ക്ക് രോഗമുക്തി