Web Desk
വൈദ്യുതി മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് പരിശോധനകള്‍ വേണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടര്‍ന്ന് മന്ത്രി നേരത്തെ ചികിത്സയിലാണ്.