നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍ വിളാകത്ത് വീട്ടില്‍ ജന്നത്ത്(19) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോ ടെയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്
കൊല്ലം : നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത്(19) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്.
ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. അഞ്ച് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. രാത്രി രണ്ട് മണി യോടെ റാസിഫ് ജന്നത്തിനെ പല തവണ ഫോണില്‍ വിളിച്ചിട്ടും എ ടുക്കാതായതോടെ വീട്ടുകാരെ വിവ രം അറിയിക്കുകയായിരുന്നു. മുറിയുടെ ജനല്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.











