English हिंदी

Blog

WhatsApp Image 2020-06-18 at 11.32.55 AM

Web Desk

ഗല്‍വാന്‍ താഴ്വരയിലെ ഇന്ത്യ ചൈന സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളിലെയും മേജര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ച അനിശ്ചിതത്വത്തില്‍. ഇതുമായി സംബന്ധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച് നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Also read:  ചിറയിന്‍കീഴ് ദുരഭിമാനമര്‍ദനക്കേസ്; സഹോദരീഭര്‍ത്താവിനെ മര്‍ദിച്ച ഡോ.ഡാനിഷ് ഊട്ടിയില്‍ പിടിയില്‍

ഗല്‍വാന്‍ മേഖലയില്‍ അടിയന്തിരമായി സൈനിക പിന്മാറ്റം ഉണ്ടാവില്ല. ഇതോടെ നിലവിലെ പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങളില്‍ വീഴ്ചകളുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംഘര്‍ഷത്തിന്‍റെ ഉത്തരവാദികള്‍ ചൈനീസ് സൈന്യമാണെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഫോണ്‍ സംഭാഷണത്തിനു ശേഷം ചൈനീസ് വിദേശകാര്യ സെക്രട്ടറി ആരാണ് സംഘര്‍ഷത്തിന് ഉത്തരവാദികളെന്നതില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ് സൈനിക മേധാവികളുമായി ചര്‍ച്ച നടത്തിയ ചര്‍ച്ചയില്‍ ജാഗ്രത കൂട്ടാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സൈനിക ക്യാമ്പുകളില്‍ കനത്ത ജാഗ്രത തുടരുകയാണ്.