നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ നീതുവിന്റെ കാമുക ന്‍ ഇബ്രാഹിം ബാദുഷയും അറസ്റ്റില്‍. വഞ്ചന, ബാലനീതി വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേ സെടുത്തത്
കോട്ടയം: നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ നീതുവിന്റെ കാമുകന്‍ ഇബ്രാ ഹിം ബാദുഷയും അറസ്റ്റില്‍. വഞ്ചന, ബാലനീതി വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീ സ് കേസെടുത്തത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നീതു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത് കാമുകനെ തെ റ്റിദ്ധരിപ്പിക്കാനാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇയാളു ടെ കുഞ്ഞാണെന്ന് വിശ്വസിപ്പിക്കാനാണ് നീതു കുറ്റകൃത്യം നടത്തിയതെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സുഹൃത്തുമായു ണ്ടായി രുന്ന ബന്ധം നിലനിര്‍ ത്താന്‍ വേണ്ടി നടത്തിയ ശ്രമമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്നാണ് ചോദ്യം ചെയ്യലിനിടെ നീതു വെളിപ്പെടുത്തിയത്.
അതേസമയം കുട്ടിയെ തട്ടിയെടുത്ത കേസില്‍ ഇബ്രാഹിം ബാദുഷയ്ക്ക് ബന്ധമില്ല. തന്റെ കാമുകനായ ഇ യാളെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് നീതു കുട്ടിയെ തട്ടിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
ഇബ്രാഹീമിനെ നാളെ കോടതിയില്‍ ഹാജരാക്കും
ഇബ്രാഹീം 30 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തെന്നാണ് നീതുവിന്റെ പരാതി. ഇതിനു പുറമേ ഏഴു വയസ്സുള്ള നീതുവിന്റെ മകനെ ഇബ്രാഹിം ബാദുഷ മര്‍ദിച്ച തായും പരാതിയില്‍ പറയുന്നു. നീതുവില്‍ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയതായും വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇയാ ള്‍ ലഹരിക്കടിമായാണെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. ഇബ്രാഹീമിനെ നാളെ കോട തിയില്‍ ഹാജരാക്കും.











