നടന്‍ ബൈജുവുമൊത്തുള്ള മന്ത്രിയുടെ ചിത്രമാണ് മോന്‍സണ്‍ മാവുങ്കലിന്റെതായി മാറ്റി പ്രചര ണം നടത്തിയത്.പ്രചരിക്കുന്ന പോസ്റ്റുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നു മന്ത്രി
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസില്‍ മോന്‍സന്‍ണ്‍ മാവുങ്കലിനെ പൊലീസ് അറസ്റ്റ് ചെ യ്തതിന് പിന്നാലെ തന്റെ ചിത്രം മോര്‍ഫ് ചെയത് പ്രചരിപ്പിക്കുന്നതിനെതിരെ മന്ത്രി വി ശിവന്‍കുട്ടി ഡിജിപിക്ക് പരാതി നല്‍കി. നടന്‍ ബൈജുവുമൊത്തുള്ള മന്ത്രിയുടെ ചിത്രമാണ് മോന്‍സണ്‍ മാ വുങ്കലിന്റെതായി മാറ്റി പ്രചരണം നടത്തിയത്.പ്രചരിക്കുന്ന പോസ്റ്റുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താ ത്പര്യമാണെന്നു മന്ത്രി പരാതി യില്‍ പറയുന്നു.നടന്‍ ബൈജുവിന് ഒപ്പം മന്ത്രി നില്‍ക്കുന്ന ചിത്ര മാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. പരാതി നല്‍കിയ കാര്യം മന്ത്രി ഫേസ്ബുക്കിലൂടെയാണ് അറി യിച്ചത്.
ഷീബ രാമചന്ദ്രന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചി ത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഞാന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പ്
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പം എന്ന രീതിയില്‍ എന്നെയും ചേര്‍ത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് നടന്‍ ബൈജു വീട്ടില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരു ന്നു. ഈ ഫോട്ടോ മോര്‍ഫ് ചെയ്ത് മോന്‍സന്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.
ഷീബ രാമചന്ദ്രന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചി ത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഞാന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നില്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ സംശയിക്കുന്നു.











