100 കോടി ഭക്ഷണ പൊതി എന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി പണം സ്വരൂപിക്കാനായിരുന്നു ലേലം
ദുബായ് : ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ക്ക് വേണ്ടി എത്ര പണം മുടക്കാനും താല്‍പര്യമുള്ളവര്‍ക്ക് ഇതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനത്തിലും പങ്കെടുക്കാന്‍ ദുബായ് ആര്‍ടിഎ അവസരം ഒരുക്കിയപ്പോള്‍ ലഭിച്ചത് റെക്കോര്‍ഡ് തുക.
എഎ 8 എന്ന നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ പോയത് 35 മില്യണ്‍ ദിര്‍ഹത്തിനാണ് (ഏകദേശം 72 കോടി രൂപ). കഴിഞ്ഞ വര്‍ഷം എഎ9 എന്ന നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ പോയത് 38 മില്യണ്‍ ദിര്‍ഹത്തിനാണ്. ഇക്കുറി ലഭിച്ച തുക ജീവകാരുണ്യ പദ്ധതിക്കാണെന്ന പ്രത്യേകതയാണുള്ളത്.
വാഹനങ്ങള്‍ക്കായുള്ള ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ലേലം വിളിച്ചാണ് പണം സ്വരൂപിക്കുന്നത്.
ഇതിനൊപ്പം ഫാന്‍സി മൊബൈല്‍ നമ്പറുകളും ലേലത്തിലൂടെ വില്‍പനയ്ക്ക് വെച്ചു.
ഒറ്റ ഇരട്ട പ്രത്യേക നമ്പറുകളാണ് ലേലത്തിന് വെച്ചത്. ഇാദ്യാമായണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി നമ്പര്‍ പ്ലേറ്റ് ലേലത്തിന് വെയ്ക്കുന്നത്.
ദുബായ് ജുമെയ്‌റ ഫോര്‍ സീസണ്‍സ് ഹോട്ടലിലാണ് ലേലം നടന്നത്. എംഎ8, എഫ്55 വി66, വൈ66 എന്നീ നമ്പറുകളാണ് ലേലത്തില്‍ പോയത്.
ലേലത്തില്‍ നിന്നും ലഭിക്കുന്ന തുക ചാരിറ്റി സംരംഭമായ 100 കോടീ മീല്‍സിനായി നല്‍കും. ആര്‍ടിഎ, ടെലികോം കമ്പനികളായ ഇത്തിസലാത്ത്, ഡു എന്നിവരുടെ നേതൃത്വത്തിലാണ് ലേലം നടന്നത്.
അമ്പതോളം രാജ്യങ്ങളിലെ അശരണരായവര്‍ക്കും പോഷാകാഹരക്കുറവുള്ളവര്‍ക്കുംമാണ് ഭക്ഷണപ്പൊതി നല്‍കുന്നത്. ചാരിറ്റി ഫൗണ്ടേഷനായ മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് ആണ് വണ്‍ബില്യണ്‍ മീല്‍സ് പദ്ധതി നടപ്പിലാക്കുന്നത്.