ദീപ്തി മേരി പോളിന്റെ പ്രഥമ നോവൽ, “വിളക്കാതെ വരുന്നവർ ” മുതിർന്ന എഴുത്തുകാരി എൽസയുടെ “എൽസയുടെ കഥകൾ ” എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
“വിളിക്കാതെ വരുന്നവർ ” പ്രശസ്ത സാഹിത്യകാരൻ ജയചന്ദ്രൻ മൊകേരി, പ്രമുഖ സാഹിത്യകാരനും, “മനുഷ്യ സ്നേഹിയുടെ എഡിറ്ററുമായ ഫാദർ,:ബോബി ജോസ് കുറ്റിക്കാഡിന് നൽകി പ്രകാശനം ചെയ്തു.
“എൽസയുടെ കഥകൾ “ഫാദർ ബോബി ജോസ് കുട്ടിക്കാട് ദീപ്തി മേരി പോളിന് നൽകി പ്രകാശനം ചെയ്തു.
മുൻ മന്ത്രി ശ്രീ കെ.ബാബു എം.എൽഎ യോഗം ഉദ്ഘാടനം ചെയ്തു.
മുൻ മന്ത്രി ഡൊമിനിക്പ്രസന്റേഷൻ, മരട് നഗരസഭാ ചെയർമാൻ ശ്രീ ആന്റണി ആശാം പറമ്പിൽ , മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ഡോ:ബിജു കൃഷ്ണൻ , മരട് സെന്റ് മേരീസ് മാഗ് ദിലിൻ ചർച്ച വികാരി ഫാദർ ഷൈജു തോപ്പിൽ , മരട് PS ആശുപത്രി എം.ഡി. ഡോ: സിസ്റ്റർ ആനി ഷീല , മരട് നഗരസഭാ പ്രതിപക്ഷ നേതാവ് ശ്രീ സി ആർ . ഷാനവാസ്, മരട് മുൻസിപ്പൽ കൗൺസിലർ ശ്രീ ജയ്നി പീറ്റർ,അസോ: പ്രൊഫസർ ,അമൃത സ്ക്കൂൾ ഓഫ് നാനോ സയൻസ് ആന്റ് മോളിക്യുലർ മെഡിസിൻ,അമൃത യൂണിവേഴ്സിറ്റി ഡോ:ബിന്ദു പോൾ , മരട് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ പി ഡി ശരത് ചന്ദ്രൻ, രാജഗിരി കോളേജ് ഓഫ് എൻജിനീയറിങ്ങ് & ടെക്നോളജി പ്രിൻസിപ്പൽ ഡോ: ജയ്സൺ പോൾ മുളേരിക്കൽ ,CMI, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
മരട് മുത്തേടം ഹെറിട്ടേജ് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ജി.കെ. പിള്ള തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു.ജിൻസൺ പീറ്റർ സ്വാഗതവും, ദീപ്തി മേരി പോൾ നന്ദിയും രേഖപ്പെടുത്തി.