കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവില്ലെന്നും 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ബിഗ് ഡാറ്റാ അനാലിലിസ് റിപ്പോര്‍ട്ട്
കൊച്ചി : കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവില്ലെന്നും 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ബിഗ് ഡാറ്റാ അനാലിലിസ് റിപ്പോര്‍ട്ട്. എല്‍.ഡി.എഫിന് 50 മുതല്‍ 55വരെ സീറ്റും എന്‍.ഡി.എക്ക് മൂന്നുമുതല്‍ അഞ്ചു വരെ സീറ്റുമാണ് കൊച്ചിയിലെ യുവ ഡാറ്റാ സയന്റിസ്റ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.
നിയമസഭാ എക്‌സിറ്റ് പോളുകളില്‍ യു.ഡി.എഫിന് നേരിയ ആശ്വാസം പകരുന്നതാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഡാറ്റാ അനാലിസിസ് റിപ്പോര്‍ട്ട്. ഔദ്യോഗികവും അനൗദ്യോഗികവുമായ 200 ഫെയ്‌സ്?ബുക്? പേജുകള്‍, വ്യത്യസ്ത വീഡിയോകള്‍ക്കുള്ള 2000 പ്രതികരണങ്ങളും കമന്റുകള്‍, 50 വാട്‌സാ പ് ഗ്രൂപ്പുകള്‍ തുടങ്ങിയവയിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നിഗമനങ്ങളെന്ന് റിപ്പോര്‍ ട്ടില്‍ പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ സര്‍വേകളിലെല്ലാം ഇടതുപക്ഷത്തിന് അനുകൂലമാണ്.