ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് രണ്ടുപൈലറ്റുമാര്‍ ഉള്‍പ്പടെ ആറുപേര്‍ മരിച്ചു. ഗുപ്തകാശിയില്‍ നിന്നും പുറപ്പെട്ട ഹെലികോപ്റ്റര്‍ ഗരുഡ് ഛഠിയില്‍വച്ചാണ് അപകടത്തില്‍പ്പെട്ടത്
ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് രണ്ടുപൈലറ്റുമാര്‍ ഉള്‍പ്പടെ ആറുപേര്‍ മരിച്ചു. ഗുപ്തകാശിയില്‍ നിന്നും പുറപ്പെട്ട ഹെലികോപ്റ്റര്‍ ഗരുഡ് ഛഠിയില്‍വച്ചാണ് അപകടത്തില്‍പ്പെട്ടത്.
സ്വകാര്യകമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃ തര്‍ അറിയിച്ചു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.