English हिंदी

Blog

a

Web Desk

ഇന്തോ- ചൈനീസ് അതിര്‍ത്തിയായ ഗാല്‍വന്‍ താഴ്‌വരയില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും യോഗം നടത്തുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷന്മാര്‍ പങ്കെടുക്കും.

Also read:  മുല്ലപ്പെരിയാറിലെ കൂടുതല്‍ വെള്ളം തുറന്നുവിടണം; സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്

തിങ്കളാഴ്ച രാത്രി ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മോദിയുടെ പ്രതികരണമില്ലാത്തതില്‍ വിവിധ പ്രതിപക്ഷപാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.