കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അച്ഛനും രണ്ട് പെ ണ്‍മക്കളും മരിച്ചു. തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്താണ് സംഭവം. ചക്കുപള്ളം സ്വ ദേശി ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്.
പത്തനംതിട്ട: കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തി ല്‍ അച്ഛനും രണ്ട് പെ ണ്‍മക്കളും മരിച്ചു. തിരുവല്ല വെണ്ണിക്കുളം കല്ലുപാ ല ത്താണ് സംഭവം. കാര്‍ നിയന്ത്രണം വിട്ട് തോട്ടി ലേക്ക് മറിയുകയായിരുന്നു. രാ വിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ചക്കുപള്ളം സ്വദേശി ചാ ണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്.
മരിച്ച ചാണ്ടി മാത്യു പാസ്റ്റര്‍ ആണ്. ബ്ലെസി ചാണ്ടി പരുമല ഗ്രിഗോറിയോസ് കോളജില്‍ എംസിഎ വിദ്യാര്‍ത്ഥിനിയാണ്. ഇവര്‍ പത്തു വര്‍ഷമായി പത്തനം തിട്ട കുമ്പനാട് ആണ് താമസിക്കുന്നത്. മുന്നില്‍പ്പോയ വാഹനത്തെ ഓവര്‍ടേ ക്ക് ചെയ്യുന്നതിനിടെ കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ കാറി ലുള്ളവരെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിരുവനന്ത പുരം രജി സ്ട്രഷനിലുള്ള ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്.
കാറില്‍ കൂടുതല്‍ പേരുണ്ടോയെന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്. അപക ടത്തില്‍പ്പെട്ട മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ആശുപത്രിയിലേ ക്ക് മാറ്റി.
ശക്തമായ മഴയില്‍ കഴിഞ്ഞദിവസം രണ്ടുപേര്‍ മരിച്ചിരുന്നു. കൊല്ലത്ത് അച്ചന്‍കോവില്‍ കുംഭാവു രുട്ടി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് മധുര സ്വദേശി കുമരന്‍ ആണ് മരിച്ചത്. പത്ത നംതിട്ട കൊല്ലമുള പലകക്കാവില്‍ ഒഴുക്കില്‍പ്പെട്ട് അദ്വൈത് എന്നയാളും മരിച്ചു. കനത്ത മഴ മുന്നറി യിപ്പിന്റെ പശ്ചാത്തലത്തില്‍ കുഭാവുരുട്ടി, തെങ്കാശി കുറ്റാലം വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു.