Web Desk
ലോകഫുട്ബോൾ പ്രേമികള്‍ കാത്തിരിക്കുന്ന മാഞ്ചെസ്റ്റർ യുണൈറ്റഡ് – ടോട്ടനം ഹോട്‌സ്‌പ്പർ മത്സരം നാളെ നടക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.45-ന് ടോട്ടനം ഹോട്‌സ്പ്പർ സ്റ്റേഡിയത്തിലാണ് വമ്പന്മാരുടെ ഏറ്റുമുട്ടല്‍.
പ്രേമിയർ ലീഗിലെ നീണ്ട ഇടവേളയ്ക്ക് ശേഷം നടക്കാൻ പോകുന്ന മത്സരമാണിത്. പരിക്ക് മൂലം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് ഈ മത്സരം ഒരു തിരിച്ചുവരവ് കൂടിയാകും. അതേസമയം പരിക്ക് കാരണം വിട്ടുനിന്ന പോഗ്ബയും രാഷ്ഫോർഡും തിരിച്ചെത്തുമ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ആദ്യ ഇലവനില്‍ സ്ഥാനംപിടിക്കുമോ എന്നത് കണ്ടറിയണം.
നിലവിലെ റാങ്ക് പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാംസ്ഥാനത്തും, ടോട്ടനം എട്ടാംസ്ഥാനത്തുമാണുള്ളത്. നാളെ നടക്കാന്‍ പോകുന്ന മത്സരം ഇരു ടീമുകള്‍ക്കും വിജയിച്ചെ മതിയാകു.