എം പി അപ്പന്‍ റോഡില്‍ അലങ്കാര മത്സ്യ ടാങ്ക് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിട ത്തില്‍ ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. ജനവാസകേന്ദ്രത്തില്‍ ഉണ്ടായ തീ പിടിത്തം ആയത് കൊണ്ട് കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ചെങ്കല്‍ച്ചൂള ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള മൂന്ന് യൂണിറ്റുകള്‍ അടക്കം നാലു യൂണിറ്റുകള്‍ സ്ഥലത്തെ ത്തിയാണ് തീ അണയ്ക്കുന്നത്
തിരുവനന്തപുരം : നഗരത്തില്‍ വഴുതക്കാട് ഫിഷ് ടാങ്ക് ഗോഡൗണില്‍ വന്‍ തീപിടുത്തം. ജനവാസ മേഖ ലയില്‍ അക്വേറിയം വില്‍ക്കുന്ന കടയിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ വീടുകളി ല്‍ നിന്ന് ആളുകളെ മാറ്റി. തീയണക്കാന്‍ തീവ്രശ്രമം തുടരുകയാണ്.
എം പി അപ്പന്‍ റോഡില്‍ അലങ്കാര മത്സ്യ ടാങ്ക് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടത്തില്‍ ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. ജനവാസകേന്ദ്രത്തില്‍ ഉണ്ടായ തീ പിടിത്തം ആയത് കൊണ്ട് കടുത്ത ആശങ്ക ഉ യര്‍ന്നിട്ടുണ്ട്. ചെങ്കല്‍ച്ചൂള ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള മൂന്ന് യൂണിറ്റുകള്‍ അടക്കം നാലു യൂണിറ്റുകള്‍ സ്ഥലത്തെത്തി യാണ് തീ അണയ്ക്കുന്നത്. ഗോഡൗണിന്റെ തകരഷീറ്റ് മാറ്റി വെള്ളം ഒഴിച്ച് തീ കെടുത്താനു ള്ള ശ്രമമാണ് നടക്കുന്നത്. ഗോഡൗണിന്റെ ഭിത്തികള്‍ പൊളിച്ചാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്. എന്നാ ല്‍ കെട്ടിടത്തിന്റെ മുന്‍ഭാഗത്തേക്ക് ഫയര്‍ഫോഴ്‌സ് യൂണിറ്റിന് എത്താന്‍ സാധിക്കാത്തത് തീയണക്കല്‍ ശ്രമം ദുസ്സഹമാക്കുന്നുണ്ട്.
ഗോഡൗണിന്റെ തൊട്ടടുത്ത് നിരവധി വീടുകള്‍ ഉണ്ട്. അതിനാല്‍ സമീപ വീടുകളിലേക്ക് തീ പടരാതെ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തൊട്ടടുത്ത വീടുകളിലെ ആളുകളെ ഒഴിപ്പിച്ച് അപകടം ഒഴിവാ ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പൊലീസും നാട്ടുകാരും ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളി കളാണ്.











