അന്തരിച്ച കെ ആര്‍ വിശ്വംഭരനെ അവസാനമായി കാണാനാണ് മാമംഗലത്തെ കാവില്‍ ഹൗസില്‍ മമ്മൂട്ടിയെത്തിയത്.മമ്മൂട്ടിയെ ‘ടാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള ഏറ്റ വും അടുത്ത് സുഹൃത്തായിരുന്നു അന്തരിച്ച കെ ആര്‍ വിശ്വംഭരന്‍.
കൊച്ചി: പ്രിയ സുഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കാറോടിച്ച് ഭാര്യ സുല്‍ ഫത്തി നൊപ്പം മമ്മൂട്ടി കൊച്ചി മാമംഗലത്തെ വീട്ടിലെത്തി. അന്തരിച്ച കെ ആര്‍ വിശ്വംഭരനെ അവസാന മായി കാണാനാണ് മാമംഗലത്തെ കാവില്‍ ഹൗസില്‍ മമ്മൂട്ടിയെത്തിയത്.മമ്മൂട്ടിയെ ‘ടാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള ഏറ്റവും അടുത്ത് സുഹൃത്തായിരുന്നു അന്ത രിച്ച കെ ആര്‍ വിശ്വംഭരന്.
ഗുരുതരാവസ്ഥയില്‍ ആശുപത്രി കിടക്കയില്‍ അദ്ദേഹത്തെ നേരില്‍ കാണാനും മമ്മൂട്ടി എത്തി യിരുന്നു.സിനിമയ്ക്കും അകത്തും പുറത്തും മമ്മൂട്ടി അത്രമാത്രം ചേര്‍ത്തുനിര്‍ത്തിയ സൗഹൃദങ്ങ ളില്‍ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഔഷധി ചെയര്‍മാന്‍ വിശ്വംഭരന്‍.
കാവില്‍ വീട്ടില്‍ ഉച്ച കഴിഞ്ഞെത്തിയ മമ്മൂട്ടി പ്രിയ സുഹൃത്തിന്റെ മൃതദേഹം എത്തുന്നതുവരെ അവിടെ ചെലവഴിച്ചു. നിര്‍ധന കുട്ടികള്‍ക്ക് ഓണ്‍ ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ എത്തി ച്ചുനല്‍കുന്നതിന് മമ്മൂട്ടി തുടക്കമിട്ട കെയര്‍ ആന്‍ഡ് ഷെയറിന്റെ ഡയറക്ടമാരില്‍ ഒരാള്‍ കൂടിയാ യിരുന്നു വിശ്വംഭരന്‍.ഔഷധി ചെയര്‍മാനും കാര്‍ഷിക വാഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും എറ ണാകുളം മുന്‍ കലക്ടറുമായ വിശ്വംഭരന്‍, മമ്മൂട്ടി യുടെ സഹപാഠിയും ഉറ്റസുഹൃത്തും അദ്ദേഹ ത്തിന്റെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയറിന്റെ ഡയക്ടറുമായിരുന്നു.
കെ.ആര്‍.വിശ്വംഭരനെക്കുറിച്ച് മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബര്‍ട്ട് ജിന്‍സിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാണ്. ”ഡാ ജിന്‍സെ, എന്റെ കയ്യില്‍ 100 പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ കിട്ടി കഴിഞ്ഞു.. നീ മമ്മൂട്ടിയെ വിളിച്ചു പറ.. ഞാന്‍ പറഞ്ഞാല്‍ അവന്‍ ഞെ ട്ടില്ല.. നീ തന്നെ പറ, അവന്റെ പരിപാടിക്ക് ഞാന്‍ സംഘടിപ്പിച്ചു വച്ചിരിക്കുന്നു എന്ന്….’ എന്നോട് ഇങ്ങനെ പറഞ്ഞ് രണ്ടു നാള്‍ കഴിഞ്ഞാണ് സാര്‍ അഡ്മിറ്റ് ആയ വിവരം അറിയുന്നത്.. എത്ര വിലപ്പെട്ടവനാണ് പ്രിയപ്പെട്ടവനാണ് എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ… മമ്മൂക്കയെ ‘ഡാ മമ്മൂട്ടി ‘ എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ സ്വാതന്ത്ര്യം ഉള്ള എനിക്കറിയാവുന്ന ഒരേ ഒരാള്‍… ഞങ്ങളുടെ കെയര്‍ ആന്‍ഡ് ഷെയറിന്റെ ഒരു ഡയറക്ടര്‍! സാര്‍ വിട,” റോബര്‍ട്ട് ജിന്‍സ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ലോകോളജിലെ സഹപാഠിയായിരുന്ന ചലച്ചിത്ര നടന്‍ മമ്മൂട്ടിയുമായി കെ.ആര്‍ വിശ്വംഭരന് അടു ത്ത സൗഹൃദമാണുണ്ടായിരുന്നത്. ലോകോള ജി ലെ സഹപാഠിയായിരുന്ന മമ്മൂട്ടിയുമായി കെ.ആര്‍ വിശ്വംഭരന് അടുത്ത സൗഹൃദമാണുണ്ടായിരുന്നത്.