English हिंदी

Blog

mark

 

വാഷിങ്ടണ്‍: അമേരിക്കയിലെ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്കേര്‍പ്പെടുത്തി ഫെയ്‌സ്ബുക്ക്. സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇതു സംബന്ധിച്ച വിവരം അറിയിച്ചത്. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ട്രംപ് ഉപയോഗിക്കുന്നതിലൂടെ അപകടസാധ്യത കൂട്ടുന്നത് കണക്കിലെടുത്താണ് നടപടി. പ്രസിഡന്റിന്റെ അധികാര കൈമാറ്റം പൂര്‍ണമാകുന്നതുവരെ ഇത് തുടരുമെന്നാണ് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

Also read:  പുതിയ നിയമ നിര്‍മാണം നടത്തിയാല്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യില്ല; കടുപ്പിച്ച് ഫേസ്ബുക്ക്

‘ഈ സമയത്ത് പ്രസിഡന്റിന് ഞങ്ങളുടെ സേവനം തുടര്‍ന്നും ലഭ്യമാക്കുന്നതിന്റെ അപകടസാധ്യത വളരെ വലുതാണെന്ന് ഞങ്ങള്‍ കുരുതുന്നു. ട്രംപിന്റെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം അനിശ്ചിതമായോ, അല്ലെങ്കില്‍ അധികാര കൈമാറ്റം നടക്കുംവരെ രണ്ടാഴ്ചത്തേക്കെങ്കിലുമോ നീട്ടുമെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു.

Also read:  ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവി അജിത് മോഹന്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി

കഴിഞ്ഞ ദിവസമാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. സര്‍ക്കാരിനെതിരേ രൂക്ഷമായ കലാപം അഴിച്ചുവിടുന്നതിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് ട്രംപ് നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Also read:  ആഗോളവ്യാപനം അതീവഗുരുതരം; രോഗലക്ഷണമില്ലാത്ത വൈറസ് വ്യാപകം

ട്രംപ് അനുകൂലികളുടെ അക്രമണത്തെ തുടര്‍ന്ന് പൊലീസ് വെടിവെയ്പ്പില്‍ ഇതുവരെ നാല് മരണമാണ് സ്ഥിരീകരിച്ചത്.