ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങുകയോ പുതുക്കുകയോ ചെയ്യുന്ന സമയത്ത് പോളിസി ഉടയമയ്‌ക്ക് തേര്‍ഡ് പാര്‍ട്ടി അഡ്‌മിനിസ്‌ട്രേറ്ററെ (ടിപിഎ) തിരഞ്ഞെടുക്കാം. ഇന്‍ ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പ നി ചുമതലപ്പെടുത്തുന്ന ടിപിഎ ആണ് പോ ളിസി ഉടമയ്‌ക്കു വേണ്ട സേവനങ്ങള്‍ നല്‍കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കുന്നതിനും തുടര്‍ന്നുള്ള നടപടി ക്രമങ്ങള്‍ സ്വീ കരിക്കുന്നതിനും ആരോഗ്യ ഇന്‍ഷുറന്‍സ് ക മ്പനി ചുമതലപ്പെടുത്തുന്ന ഇടനിലക്കാരാണ് ടിപിഎ. വിവിധ ഹോസ്‌പിറ്റല്‍ ബില്ലുകളെ യും രേഖകളെയും അടിസ്ഥാനമാക്കി ക്ലെയിം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ടിപി എ പോളിസി ഉടമകളെ സഹായിക്കുന്നു. അ തേ സമയം ക്ലെയിം നിഷേധിക്കപ്പെടുന്നതി നോ അനുവദിക്കപ്പെടുന്നതിനോ ടിപിഎ ഉത്തരവാദിയായിരിക്കില്ല. ക്ലെയിമിന്മേല്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് പൂര്‍ണമായും ആരോ ഗ്യ ഇന്‍ഷുറന്‍സ് കമ്പനിയാണ്.
ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി നല്‍കു ന്ന ടിപിഎകളുടെ പട്ടികയില്‍ നിന്ന് പോളിസി ഉടമയ്‌ക്ക് തിരഞ്ഞെടുപ്പ് നടത്താമെന്നാണ് ഐആര്‍ഡിഎയുടെ സര്‍ക്കുലറില്‍ പറയുന്ന ത്. പോളിസി വാങ്ങുമ്പോഴും പിന്നീട് ഓരോ തവണ പുതുക്കുമ്പോഴും ഈ തിരഞ്ഞെടുപ്പിന് പോളിസി ഉടമയ്‌ക്ക് അവസരമുണ്ടാകും.
ചികിത്സാ ചെലവുകള്‍ വര്‍ധിക്കുമ്പോള്‍ ഒഴിച്ചുകൂടാനാകാത്തതായി മാറിയിരിക്കുകയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ. ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് അടക്കുന്ന 25,000 രൂപ വരെയുള്ള പ്രീമിയത്തിന് ആദായനികുതി നിയമം സെക്ഷന്‍ 80 ഡി പ്രകാരം നികുതി ഇളവ് നേടാം. അറുപത് വയസിന് താഴെയുള്ള മാതാപിതാക്കളുടെ പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയിലേക്കുളള 25,000 രൂപയുടെ പ്രീമിയത്തിനും നികുതി ഇളവ് അനുവദനീയമാണ്. മാതാപിതാക്കള്‍ അറുപത് വയസോ അതിന് മുകളിലോ പ്രാ യമുള്ളവരാണെങ്കില്‍ 50,000 രൂപ വരെയുള്ള പ്രീമിയത്തിന് നികുതി ഇളവ് നേടാം. പോളി സി ഉടമ മുതിര്‍ന്ന പൗരനാണെങ്കില്‍ തന്റെ പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ 50,000 രൂപ വരെയുള്ള പ്രീമിയത്തി നും നികുതി ഇളവ് ലഭിക്കും.
അതേ സമയം പുതിയ പോളിസികളുടെ പ്രീമിയത്തില്‍ ഗണ്യമായ വര്‍ധനയാണ് ഈ യിടെയായി ഉണ്ടായത്. നേരത്തെ പരിരക്ഷ ലഭ്യമല്ലാതിരുന്ന ചില അസുഖങ്ങള്‍ക്കു പരിരക്ഷ നല്‍കാന്‍ ഐആര്‍ഡിഎ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടതോടെയാണ് പുതിയ പോളിസികളുടെ പ്രീമിയത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായത്. മാനസിക രോ ഗമുള്ളവര്‍ക്കും വ്യക്തിപരമായ വൈകല്യ ങ്ങളുള്ളവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പ രിരക്ഷ നിഷേധിക്കാനാകില്ലെന്ന് ഐആര്‍ ഡിഎ വ്യക്തമാക്കിയിട്ടുണ്ട്. സെറിബ്രല്‍ പാള്‍സി, ഓട്ടിസം തുടങ്ങിയ വളര്‍ച്ചാ വൈ കല്യങ്ങള്‍ അനുഭവിക്കുന്ന കുട്ടികളെയും ഡിസ്‌ലെക്‌സിയ, സംസാര വൈകല്യം തുട ങ്ങിയ പ്രശ്‌നങ്ങളുള്ളവരെയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് ഒഴി വാക്കാനാകില്ലെന്ന് പുതിയ ചട്ടത്തില്‍ പറയുന്നു. സ്വവര്‍ഗാനു രാഗികള്‍ക്കും ഭിന്നലിംഗര്‍ക്കും അനുകൂ ല മായി രൂപപ്പെടുത്തിയ ചട്ടത്തില്‍ ലിംഗത്തെ അടിസ്ഥാനമാക്കി ഇന്‍ഷുറന്‍സ് കവറേജ് നിഷേധിക്കുന്ന വിവേചനം പാടില്ലെന്നും നിര്‍ദേശിക്കുന്നു.
പുകവലിക്കാത്തയാളെന്ന് അവകാശപ്പെട്ട് പോളിസിയെടുത്ത ഒരു വ്യക്തി പുകവലി ക്കാരനാണെന്ന് കണ്ടെത്തിയാല്‍ പരിരക്ഷ നിഷേധിക്കാറുണ്ട്. എന്നാല്‍ എട്ട് വര്‍ഷം തുടര്‍ച്ചയായി ഇന്‍ഷുറന്‍സ് കവറേജുള്ളയാ ളാണെങ്കില്‍ ഇനി മുതല്‍ അത്തരം കണ്ടെ ത്തലുകളുണ്ടായാലും ക്ലെയിം അനുവദിച്ചി രിക്കണമന്നാണ് പുതിയ ചട്ടം. കമ്പനികളുടെ ചെലവ് വര്‍ധിപ്പിക്കുന്ന ഇത്തരം ഘടകങ്ങളാണ് പ്രീമിയം ഉയരാന്‍ കാരണമായത്.











