അധ്യക്ഷ നിയമനത്തില്‍ തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടിയോട് ആലോ ചിക്കണ മായിരുന്നെന്ന് ചെന്നിത്തല.കോട്ടയത്ത് ഡിസി സി അധ്യക്ഷന്‍ നാട്ടകം സുരേ ഷിന്റെ സ്ഥാനാരോ ഹണ ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം
കോട്ടയം: കോണ്‍ഗ്രസ് ഡി.സി.സി അധ്യക്ഷന്‍ നിയമനത്തില്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധ്യക്ഷ നിയമനത്തില്‍ തന്നോട് കൂടിയാലോചിച്ചി ല്ലെങ്കിലും ഉമ്മന്‍ചാണ്ടിയോട് ആലോചിക്കണമായിരുന്നെന്ന് ചെന്നിത്തല പറഞ്ഞു.കോട്ടയത്ത് ഡി സിസി അധ്യക്ഷന്‍ നാട്ടകം സുരേഷിന്റെ സ്ഥാനാരോഹണ ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.
താനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിനെ നയിച്ച 17 വര്‍ഷകാലം വലിയ നേട്ടം കൈവരിച്ചെന്നും അധികാരം കിട്ടിയപ്പോള്‍ താന്‍ ധാര്‍ഷ്ട്യം കാട്ടി യിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.ഇഷ്ടമില്ലാത്ത വരെ പോലും ഒന്നിച്ചു കൊണ്ടുപോയി. വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്കുള്ള യാത്രയായി രുന്നു ആ 17 വര്‍ഷം. തന്നോട് ആലോചിക്കേണ്ട കാര്യമില്ല. താന്‍ കോണ്‍ഗ്രസിന്റെ നാലണ മെമ്പര്‍ മാത്രമാണ്. പക്ഷേ ഉമ്മന്‍ചാണ്ടിയുമായി ആലോചിക്കണമായിരുന്നെന്നുമാണ് ചെന്നിത്തല പറഞ്ഞ ത്.
കെ കരുണാകരനും മുരളീധരനും കോണ്‍ഗ്രസ് വിട്ടുപോയ സമയത്താണ് താന്‍ കെപിസിസി പ്ര സിഡന്റാകുന്നത്. അന്ന് ഉമ്മന്‍ചാണ്ടി പാര്‍ലമെ ന്ററി പാര്‍ട്ടി നേതാവാണ്. 17 വര്‍ഷം തങ്ങള്‍ സ്ഥാന ത്തിരുന്നപ്പോള്‍ മൂന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഒരു നിയമസഭ തെര ഞ്ഞെടുപ്പിലും 5 നിയമസഭ ഉപതെരഞ്ഞെടുപ്പിലും വിജയിച്ചു. വിജയങ്ങളില്‍ നിന്നും വിജയങ്ങ ളിലേക്കുള്ള യാത്രയായിരുന്നു അത്.
താന്‍ കെ.പി.സി.സി പ്രസിഡന്റും ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായി. ആ കാലയള വില്‍ വലിയ വിജയമാണ് കോണ്‍ഗ്രസിന് തെ രഞ്ഞെടുപ്പുകളില്‍ ഉണ്ടായതെന്നും ചെന്നിത്തല വ്യ ക്തമാക്കി. ത്യാഗോജ്വലമായ പ്രവര്‍ത്തനം ആണ് അന്ന് നടന്നത്. അത്ഭുതകരമായ തിരിച്ചു വരവാ ണ് അന്ന് കോണ്‍ഗ്രസ് നടത്തിയത്. കെ.കരുണാകരനും കെ. മുരളീധരനും പാര്‍ട്ടിയില്‍ പിന്നീട് തിരിച്ചു വന്നെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.











