വാക്സിനേഷനുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ആരും ഇത്തരം പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: വാക്സിനേഷനുമായി ബന്ധപ്പെട്ട് നടക്കുന്ന തെറ്റായ പ്രചരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മാന്‍ കി ബാത്ത് വഴി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനേഷനുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ആരും ഇ ത്തരം പ്രചരണങ്ങളില്‍ വിശ്വസി ക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഞാന്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്ത് കഴിഞ്ഞു. എന്റെ അമ്മയും വാക്സിനേഷന്‍ നടപടി പൂര്‍ത്തി കരിച്ച് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗ്രാമീണ രുമായിട്ടാണ് പ്രധാനമന്ത്രി ഇന്നത്തെ മാന്‍ കി ബാത്തില്‍ സംവദിച്ചത്. കോറോണയ്ക്കെതിരെ ഇന്ത്യ മുഴുവന്‍ ശക്തമായി പോരാടുകയാണെന്നും കഴിഞ്ഞ 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധിയാണിതെന്നും അ ദ്ദേഹം പറഞ്ഞു.
കോറോണയുടെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും എല്ലാവരും വാക്സിനെടുക്കണമെ ന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വാക്സിനു കള്‍ കണ്ടുപിടിക്കാന്‍ ശാസ്ത്രജ്ഞര്‍ വളരെയധികം പ രിശ്രമിച്ചിട്ടുണ്ടെന്നും അത് തികച്ചും സുരക്ഷിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിനെടു ക്കുന്നവരോട് അത് മറ്റുള്ളവരോട് എടുക്കാന്‍ ആവശ്യപ്പെടണമെന്നും മോദി വ്യക്തമാക്കി.
കോറോണയുടെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഓക്സിജന്റെ ആവശ്യം വര്‍ദ്ധിച്ചു. സമയത്ത് ഓക്സി ജന്‍ വിതരണം ചെയ്യുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. കോറോണയ്ക്കെതിരായ യുദ്ധത്തില്‍ ഇന്ത്യ തീര്‍ച്ചയായും വിജയിക്കും. കോറോണയ്ക്കെതിരായ പോരാട്ടത്തില്‍ മുന്‍നിര പ്രവ ര്‍ത്തകര്‍ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.