ജാനേമന്‍; ചിരിയുടെയും ചിന്തയുടെയും മാലപ്പടക്കം

janeman

കോവിഡ് മൂലം അടച്ചിടപ്പെട്ട തിയേറ്ററുകളില്‍ വീണ്ടും തിരശ്ശീല ഉയര്‍ന്നപ്പോള്‍ ചിരിക്കാനൊരു ചിത്രം പ്രേക്ഷകരെ തേടിയെത്തി.സൂപ്പര്‍താരങ്ങളുടെ പകിട്ടില്ലാതെ, പ്രദര്‍ശനത്തിനെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന് ജൈത്രയാത്ര തുടരുകയാണ് ആ ചിത്രം, ജാനേമന്‍!.

സുരേഷ് കുമാര്‍. ടി


കോവിഡ് മൂലം അടച്ചിടപ്പെട്ട തിയേറ്ററുകളില്‍ വീണ്ടും തിരശ്ശീല ഉയര്‍ന്നപ്പോള്‍ ചിരിക്കാനൊരു ചിത്രം പ്രേക്ഷകരെ തേടിയെത്തി.സൂപ്പര്‍താരങ്ങളുടെ പകിട്ടില്ലാതെ, പ്രദര്‍ ശനത്തിനെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന് ജൈത്രയാത്ര തുടരുകയാണ് ആ ചിത്രം, ജാനേമന്‍!. പുതുമുഖമായ ചിദംബരമാണ് സംവിധായകന്‍. അദ്ദേഹവും നടന്‍ ഗണപതിയും സപ്‌നേഷ് വാരച്ചാലും ചേര്‍ന്നാണ് തിരക്കഥ എഴു തിയിട്ടുള്ളത്. ഗണപതിയുടെ സഹോദരന്‍ എന്നതായിരുന്നു ജാനേമന്‍ ഇറങ്ങുന്നതിനു മുമ്പ് ചിദംബ രത്തിന്റെ സിനിമാ മേല്‍വിലാസം.

സമൂഹത്തില്‍ ഇന്ന് പരക്കെ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് വിഷാദം. ഭൗതികമായ ഒറ്റപ്പെടല്‍, ജ നിച്ചു വളര്‍ന്ന സ്ഥലത്തു നിന്ന് മറ്റൊരിടത്തിലേക്കുള്ള പറിച്ചുനടല്‍, ഗാഢബന്ധങ്ങളറ്റുപോകല്‍, പ്രിയ പ്പെട്ടവരുടെ മരണം തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് അത് സംഭവിക്കാം. ഏകാന്തതയില്‍ മുങ്ങിയ അത്തരം ഘട്ടങ്ങളില്‍ ചേര്‍ത്തുപിടി ക്കാന്‍, സാന്ത്വനവാക്കുകള്‍ പകര്‍ന്നു നല്‍കാന്‍ ആരെങ്കിലും ഉണ്ടാ യില്ലെങ്കില്‍ അവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞെന്നുവരില്ല.ഏകാന്തത ഉയര്‍ത്തുന്ന കടുത്ത മാനസികവ്യഥയില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കാതെ ആത്മഹത്യയില്‍ ഒടുങ്ങുന്നവര്‍ നിരവധി. ഇത്ത രത്തിലുള്ള വാര്‍ത്തകള്‍ നമ്മള്‍ ലാഘവത്തോടെ വായിച്ചുവിടുക യാണ് പതിവ്. കാതലായ ഈ പ്രശ്‌നം കൂടി ജാനേമന്‍ ചര്‍ച്ച ചെയ്യുന്നു.

കാനഡയില്‍ നേഴ്‌സായി ജോലി ചെയ്യുന്ന ജോയ് മോന്‍ (ബേസില്‍ ജോസഫ്) കൂട്ടിനാരുമില്ലാതെ അവി ടെ ഒറ്റപ്പെട്ടു കഴിയുകയാണ്.കല്യാണാലോചനകള്‍ നടക്കുന്നുണ്ടെ ങ്കിലും ഒന്നും ശരിയാകുന്നില്ല. ആരോ ടെങ്കിലും ഒന്നു മിണ്ടാന്‍ കൊതിക്കുന്ന അയാളെ കേള്‍ക്കാന്‍ ആരും തയ്യാറാകുന്നില്ല. അമ്മയടക്കം ജോ യ് മോന്റെ അവസ്ഥ മനസ്സിലാക്കുന്നില്ലെന്നു മാത്രമല്ല, ഫോണില്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കാതെ ഒഴിവാക്കുകയാണ്. കാനഡയിലെ കൊടുംതണുപ്പില്‍ മനസ്സുപോലും മരവിച്ച് കഴിയവെ, അയാള്‍ ക്കവി ടെ വല്ലപ്പോഴും മിണ്ടാന്‍ കിട്ടിയിരുന്ന ആകെയുണ്ടായിരുന്ന ചങ്ങാതിയും സ്ഥലംമാറിപ്പോകുന്നു.

Also read:  തൃപ്പൂണിത്തുറ പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് 11-כമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഏകാന്തത ഭ്രാന്തമായ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചപ്പോള്‍ അതില്‍ നിന്നുള്ള മോചനം തേടി ജോയ് മോന്‍ കേരളത്തിലേക്കൊരു യാത്ര പ്ലാന്‍ ചെയ്യുന്നു. കനത്ത മഞ്ഞുവീഴ്ച കാരണം കുറച്ചുനാള്‍ അയാള്‍ ക്കവിടെ ജോലിക്ക് ഹാജരാകേണ്ടിയുമിരുന്നില്ല. തന്റെ മുപ്പതാം ജന്മദിനം കേരളത്തില്‍ ആഘോഷിക്കു ന്നതിനായി ജോയ് മോ ന്‍ സുഹൃത്ത് ഡോ.ഫൈസലുമായി (ഗണപതി) ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നു. ഫൈസല്‍ അതിലേക്ക് അവരുടെ കൂട്ടുകാരന്‍ സമ്പത്തിനെക്കൂടി (അര്‍ജുന്‍ അശോകന്‍) ചേര്‍ക്കുന്നു. തന്റെ വീട്ടിലാണ് പാര്‍ട്ടി എന്നറിഞ്ഞതോടെ സമ്പത്ത് അതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും ഒടുവില്‍ മന സ്സില്ലാമനസ്സോടെ സമ്മതിക്കുന്നു. എന്നാല്‍ അവരുടെ ഭാവനയ്ക്കപ്പുറമായിരുന്നു ജോയ് മോന്റെ പ്ലാനിംഗു കള്‍. പിറന്നാള്‍ പാര്‍ട്ടിക്കൊപ്പം അയാള്‍ സഹപാഠികളുടെ പുന:സമാഗമവും കൂട്ടിച്ചേര്‍ത്തിരുന്നു.

പാര്‍ട്ടിക്കുള്ള ഒരുക്കങ്ങള്‍ സമ്പത്തിന്റെ വീട്ടില്‍ തകൃതിയായി നടക്കുമ്പോള്‍ തൊട്ടടുത്ത വീട്ടില്‍ അവി ചാരിതമായി ഒരു മരണം സംഭവിക്കുന്നു. കുമളിയില്‍ നിന്ന് വന്ന് അവിടെ വാടകയ്ക്ക് താമസിക്കുന്നവരാ ണവര്‍. അവിടുത്തെ ഗൃഹനാഥനായ റിട്ട.പട്ടാളക്കാരനാണ് മരിച്ചത്. നാട്ടുനടപ്പനുസരിച്ച് പിറന്നാള്‍ പാര്‍ട്ടി ഒഴിവാക്കപ്പെടേണ്ടതാണെങ്കിലും ജോയ് മോന്‍ അതിന് തയ്യാറല്ല. മരിച്ചയാളുടെ മകനായ മോനിച്ചനുമാ യി (ബാലു വര്‍ഗീസ്) ഉടക്ക് നിലവിലുള്ളതിനാല്‍ പാര്‍ട്ടി നടത്തുന്നതില്‍ സമ്പത്തിന് എതിരഭിപ്രായമൊ ന്നുമില്ല. എന്നാല്‍ ജോയ് മോന്റെ ക്ഷണപ്രകാരം പുതിയ അതിഥികള്‍ വീട്ടില്‍ വന്നുകേറാന്‍ തുടങ്ങു മ്പോഴാണ് അയാളുടെ മട്ടു മാറുന്നത്. സീരിയല്‍ നടന്‍ രതീഷും (സിദ്ധാര്‍ത്ഥ് മേനോന്‍) ഗുണ്ട സജിയു മൊക്കെ വരുമ്പോള്‍ അയാളിലെ അമര്‍ഷം അണ പൊട്ടിയൊഴുകുന്നുണ്ടെങ്കിലും, നഷ്ടപ്രാണേശ്വരി അമ്മുവിന്റെ ആഗമനത്തോടെ അയാള്‍ തരളനായി മാറുന്നു. പെട്ടെന്നുതന്നെ പഴയ കാമുകക്കുപ്പായം എടുത്തണിഞ്ഞ അയാള്‍ അവളെ വീണ്ടും ഇഷ്ടപ്രാണേശ്വരിയാക്കാനുള്ള പ്രയത്‌നത്തിലേര്‍പ്പെടുന്നു.

Also read:  രജനികാന്ത് എന്താണ് ചെയ്തത്? രാഷ്ട്രീയ പ്രവേശനത്തില്‍ പ്രതികരിച്ച് നടി രഞ്ജിനി

ജന്മദിനാഘോഷ വീട്ടിലും മരണവീട്ടിലും നടക്കുന്ന സംഭവങ്ങളെ തന്മയത്വമായി സമന്വയിപ്പിച്ച് വളരെ മികച്ച രീതിയിലാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിട്ടുള്ള ത്. പ്രേക്ഷകരുടെ കണ്ണു നനയിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ രൂപപ്പെട്ടുവരുമ്പോള്‍ അതില്‍ മുങ്ങിത്താഴാന്‍ അനുവദിക്കാതെ നര്‍മത്തിന്റെ മേ മ്പൊടി വിതറി സങ്കടത്തില്‍ നിന്ന് വിടുവിക്കുന്ന വിദ്യ പലയിടത്തും പ്രയോഗിക്കുന്നുണ്ട്. അത് നല്ല രീതി യില്‍ വര്‍ക്കൗട്ടായി എന്നുവേണം കരുതാന്‍. പുറമേക്ക് പരുക്കനാണെങ്കിലും ഉള്ളു നിറയെ സ്‌നേഹമുള്ള മോനിച്ചനും സഹോദരിമാരുമൊത്തുള്ള ചില സന്ദര്‍ഭങ്ങള്‍ ഹൃദയസ്പര്‍ശിയായി ചിത്രീകരിക്കുന്നതിലും സംവിധായകന്‍ വിജയിച്ചിരിക്കുന്നു.

മരിച്ചയാളുടെ അനുജനും കര്‍ഷകനുമായ കുഞ്ഞുമോന്‍ (ലാല്‍) ആണ് ജാനേമനിലെ മറ്റൊരു പ്രധാന കഥാപാത്രം. അയാള്‍ എല്ലാവരെയും ബന്ധിപ്പിക്കുന്ന ഒരു പാലമാ യി വര്‍ത്തിക്കുന്നു. അപ്രധാനമെന്ന് തോന്നിയേക്കാവുന്ന കഥാപാത്രങ്ങള്‍ക്കുപോലും പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കും വിധം മിഴിവു പകരാന്‍ സാ ധിച്ചിട്ടുണ്ടെന്നതും ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റാണ്. ഇവന്റ് മാനേജ്‌മെന്റുകാരനും, സജിയേട്ടന്‍ ഇവിടെ സേഫല്ലെന്ന് കൂടെക്കൂടെ പറയുന്ന പാലക്കാട്ടുകാരനും,കേക്ക് കൊണ്ടുവരുന്നയാളും, ഓസി നടിക്കാന്‍ ആരുമായും സെറ്റുകൂടുന്ന അയല്‍വാസിയുമൊക്കെ അവരില്‍ ചിലര്‍ മാത്രം. കഥയുടെ കാര്യത്തിലും ഇത് കാണാന്‍ കഴിയും. ഇടയില്‍ ഉപകഥകളെന്നു കരുതാവുന്ന ചില സംഭവങ്ങള്‍ കേറി വരുമ്പോഴും പ്രധാന കഥയില്‍ നിന്ന് ബന്ധം വിട്ടുപോകാതെ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ക്ലൈമാ ക്‌സിലേക്കായി ഒരു ട്വിസ്റ്റും കരുതിവയ്ക്കുന്നു. നാഗരികരുടെ പുറംപൂച്ചുകളും കപടതയും ചിത്രീകരി ക്കുമ്പോള്‍തന്നെ ഗ്രാമീണരുടെ നിഷ്‌കളങ്കതയും ഹൃദയവിശുദ്ധിയും എടുത്തുകാട്ടുക കൂടി ചെ യ്യുന്നു. ജോയ് മോന്‍ അത് തിരിച്ചറിയുകയും കൂട്ടുകാരനോട് തുറന്നുപറയുകയും ചെയ്യുന്നുണ്ട്.

Also read:  "എന്നെ  ജിപി  എന്ന് ആദ്യം വിളിക്കുന്നത് ഒരു കൊച്ചു പഞ്ചാബി കുട്ടിയാണ് , ടെലിവിഷനിലേക്ക് വന്നപ്പോൾ അതെന്റെ പേരായി. ഇപ്പോൾ ഞാൻ എല്ലാര്ക്കും ജിപി തന്നെ", നടൻ ഗോവിന്ദ് പദ്മസൂര്യയുമായുള്ള അഭിമുഖം.

ജോയ് മോനും മോനിച്ചനും ഒരുതരത്തില്‍ വിഷാദത്തിനടിമകളാണ്. വ്യത്യസ്തമായ രീതിയിലാണെന്നു മാ ത്രം. ഒരാള്‍ വിജനതയില്‍ ഒറ്റപ്പെടുമ്പോള്‍, മറ്റെയാള്‍ ആള്‍ക്കൂട്ട ത്തില്‍ തനിയെയാകുകയാണ്. ഇവര്‍ തമ്മിലുള്ള കണ്ടുമുട്ടലും സംഭാഷണവും അതുവരെ പുലര്‍ത്തിപ്പോന്ന രീതിയില്‍നിന്നും ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്കുയ ര്‍ത്തുന്നു.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ഗാനം സന്ദര്‍ഭോചിതമായി ഉപയോഗിച്ചതും, അനശ്വരപ്രണയം വെളിപ്പെ ടുത്തുന്ന കത്തിന്റെ വായനയ്ക്ക് ആസിഫലിയുടെ ശബ്ദം ഉപയോഗി ച്ചതുമെല്ലാം ചിത്രത്തെ കൂടുതല്‍ ആ കര്‍ഷകമാക്കുന്നു. ടി വി സീരിയലുകളെ കണക്കിന് കളിയാക്കി ഒരു സീരിയല്‍ നടനെതന്നെ കഥാപാത്ര മാക്കിയതും പ്രേക്ഷകരെ രസിപ്പിച്ചു. ഇതിലും വലിയ ക്ലൈമാക്‌സ് സ്വപ്നങ്ങളില്‍ മാത്രം എന്നു പറയാവു ന്ന, മതത്തിന്റെ വേലിക്കെട്ടുകളില്‍ നന്മയുടെ പൂക്കള്‍ വിടര്‍ത്തുന്ന അന്ത്യം ജാനേമന്‍ എന്ന ശീര്‍ഷക ത്തിനോടു കൂടി നീതി പുലര്‍ത്തുന്ന സവിശേഷതയാണ്.

തിരക്കഥയുടെ ബലംതന്നെയാണ് ജാനേമന്റെ വിജയത്തിലെ പ്രധാന ഘടകമെന്നു പറയാം. വരികള്‍ക്കി ടയില്‍ വിരിയുന്ന തമാശകള്‍ ഓര്‍ത്തു ചിരിക്കാന്‍പോലും ഉതകുന്നവയാണ്. അതില്‍ എല്ലാ കഥാപാത്ര ങ്ങളും പരസ്പരം മത്സരിക്കുന്നു. അക്കാര്യത്തില്‍ സംവിധായകന്‍ എല്ലാ അഭിനേതാക്കളെയും വിലക്കു കളില്ലാതെ അഴിഞ്ഞാടാന്‍ അനുവദിച്ചിരിക്കുന്നു. സിറ്റ്വേഷന്‍ കോമഡികളും മികച്ചുനിന്നു.

ടെന്‍ഷനെല്ലാം അവധി കൊടുത്ത് രണ്ടര മണിക്കൂര്‍ ആഹ്ലാദിക്കാന്‍, മനസ്സുതുറന്ന് ചിരിക്കാന്‍ ഇഷ്ടപ്പെടു ന്ന പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ജാനേമന് ടിക്കറ്റെടുക്കാം. ചിദം ബരം എന്ന സംവിധായകന്‍ മലയാള സി നിമയില്‍ ഇനിയും ഉണ്ടാകും എന്ന ഉറപ്പു കൂടി നല്‍കുന്നുണ്ട് ഈ ചിത്രം.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

115.4 ദ​ശ​ല​ക്ഷം റി​യാ​ലി​ന്റെ ഒ​മാ​ൻ- അ​ൾ​ജീ​രി​യ​ൻ സം​യു​ക്ത നി​ക്ഷേ​പ ഫ​ണ്ട്

മ​സ്ക​ത്ത്: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​മാ​നും അ​ൾ​ജീ​രി​യ​യും സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. അ​ൽ​ജി​യേ​ഴ്‌​സി​ലെ പ്ര​സി​ഡ​ൻ​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ്രാ​ഥ​മി​ക ക​രാ​ർ, നാ​ല് ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ, ര​ണ്ട് സ​ഹ​ക​ര​ണ സ​മ്മ​ത​പ​ത്ര​ങ്ങ​ൾ, ഇ​രു

Read More »

മലയാളിയുടെ പ്രിയഗായിക കാതോടു കാതോരം ലതിക

സജി എബ്രഹാം ഒ.എൻ.വി.കുറുപ്പ് രചിച്ച് ഔസേപ്പച്ചൻ ഈണം നൽകിയ 37 വർഷങ്ങൾക്കു ശേഷം വീണ്ടും ഹിറ്റായ ‘കാതോടു കാതോരം’ അല്ലെങ്കിൽ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ🎼 ദേവദൂതർ പാടി സ്നേഹദൂതർ പാടി….

Read More »

പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ

തൃശൂർ : പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് വൈകിട്ട് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ . പുസ്തക പ്രകാശനം ചെയ്യുന്നത് എം

Read More »

ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ.

കൊച്ചി : ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര

Read More »

‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ.!

മുംബൈ : മുംബൈ ജീവിതത്തിന്റെ ആഴങ്ങളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. നിങ്ങള്‍ വായിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, കെട്ടുകഥകളല്ലാത്ത, നഗരജീവിതങ്ങളെ, കണ്ടുമുട്ടുന്നതാണ്, ഈ വായനയെ വ്യത്യസ്തമാക്കുന്നത്.അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി

Read More »

ചലചിത്ര അക്കാദമി പദവിയിലേക്ക് വനിതാ പ്രാധിനിത്യം;സിപിഐഎമ്മിലും ചർച്ച,ബീനപോൾ പരിഗണനയിൽ

തിരുവനന്തപുരം: ചലചിത്ര അക്കാദമി പദവിയിലേക്ക് വനിതാപ്രാതിനിധ്യം വേണമെന്ന് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളുടേയും ചെയർമാനായിരുന്ന രഞ്ജിത്തിന്റെ രാജിയുടേയും പശ്ചാത്തലത്തിലാണ് വനിതകളെ നിയമിക്കണമെന്ന് ആവശ്യം ശക്തമായത്. വനിതാ പ്രാധിനിത്യം വേണമെന്ന ആവശ്യം

Read More »

കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ 15ന്.!

കുവൈത്ത് സിറ്റി : കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ 15നു നടക്കും. എൻഇസികെ അങ്കണത്തിൽ രാവിലെ 8നു ആരംഭിക്കുന്ന മത്സരത്തിൽ മാർത്തോമ്മാ, സിഎസ്ഐ, ഇവാൻജലിക്കൽ, ബ്രദറൻ,

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »