English മലയാളം

Blog

vd satheesan

 

പറവൂരിലെ പുനർജനി പദ്ധതിക്കായി ചട്ടംലംഘിച്ച്‌ വിദേശ പണം സ്വീകരിച്ചെന്ന പരാതിയിൽ വി ഡി സതീശൻ എംഎൽഎയ്‌ക്കെതിരെ പ്രാഥമികഅന്വേഷണത്തിന്‌ ‌‌വിജിലൻസ് സർക്കാരിന്റെ അനുമതി തേടി. വിജിലൻസ്‌ സ്‌പെഷ്യൽ യൂണിറ്റ്‌ ഒന്ന്‌ നടത്തിയ രഹസ്യാന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ പ്രാഥമികാന്വേഷണത്തിന് അനുമതി തേടിയത്. കുറ്റം ചെയ്‌തതായി പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയാൽ സതീശനെ പ്രതിചേർത്ത് അന്വേഷണം നടത്തും. എസ്‌പി കെ ഇ ബൈജു തയ്യാറാക്കിയ റിപ്പോർട്ട്‌ വിജിലൻസ്‌ ഡയറക്ടർ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിവഴി‌ സർക്കാരിന്‌ സമർപ്പിച്ചു‌.

Also read:  മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു

2018 ഒക്‌ടോബറിൽ ലണ്ടനിലെ ബർമിങ്‌‌ഹാമിൽ നടന്ന പരിപാടിയിൽ എംഎൽഎ പണം ആവശ്യപ്പെട്ട്‌ പ്രസംഗിക്കുന്നതിന്റെ ഡിജിറ്റൽ തെളിവ്‌ വിജിലൻസ്‌ ശേഖരിച്ചു‌. ഓരോരുത്തരും 500 പൗണ്ട് (48,300 രൂപ) വീതം നൽകാനായിരുന്നു‌ അഭ്യർഥന. ഇതിന്‌ വിദേശമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നോ, പണം എത്തിയ മാർഗം തുടങ്ങിയവ കണ്ടെത്താനാണ് അന്വേഷണം. പറവൂർ മണ്ഡലത്തിലെ പുത്തൻവേലിക്കരയിൽ വീട്‌ നിർമിച്ചുനൽകുന്ന പദ്ധതിയാണ്‌ പുനർജനി. വിദേശമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് പണം ആവശ്യപ്പെട്ടതെന്ന്‌ കണ്ടെത്തി. മുൻ എംഎൽഎ പി രാജു, കാതുകൂടം ആക്‌ഷൻ കൗൺസിൽ എന്നിവർ മുഖ്യമന്ത്രിക്കും വിജിലൻസ്‌ ഡയറക്ടർക്കും നൽകിയ പരാതിയിലാണ്‌ ‌രഹസ്യാന്വേഷണം നടത്തിയത്‌.

Also read:  ശബരിമലയിൽ ദർശനം അനുവദിക്കരുത്: ഉ​ത്സ​വം മാ​റ്റി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​തെന്ന് ത​ന്ത്രി

എംഎൽഎ നേരിട്ട്‌ വിദേശപണം സ്വീകരിച്ചതായി കണ്ടെത്തിയാൽ സിബിഐ ഉൾപ്പെടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്‌ സാധ്യത. സിബിഐ, എൻഫോഴ്‌മെന്റ്‌ ഡയറക്ടറേറ്റ്‌, വിദേശമന്ത്രാലയം എന്നിവയ്‌ക്ക്‌ പരാതി ലഭിച്ചിട്ടുണ്ട്‌. ‌ഒരു കോടിയിലധികം തുകയുടെ അഴിമതി കണ്ടെത്തിയാൽ വിജിലൻസ്‌ തന്നെ സിബിഐ അന്വേഷണത്തിന്‌ ശുപാർശ ചെയ്യും.