കോവിഡ് തരംഗം രാജ്യത്ത് പിടിമുറുക്കിയ സാഹചര്യത്തില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ ജയിലുകള്‍ നിറഞ്ഞ് രോഗവ്യാപന സാ ദ്ധ്യത ഉണ്ടാകാതിരിക്കാന്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി. ഏഴ് വര്‍ഷ ത്തില്‍ താഴെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മാത്രം പ്രതികളെ അറസ്റ്റ് ചെയ്താല്‍ മതിയെ ന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കി. കോവിഡ് തരംഗം രാജ്യത്ത് പിടിമുറു ക്കിയ സാ ഹചര്യത്തില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കണമെന്നാണ് സുപ്രീംകോട തി യു ടെ നിര്‍ ദേശം
തടവുകാര്‍ക്ക് മതിയായ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും സുപ്രീംകോടതി ആവശ്യപ്പെ ട്ടു.തടവുകാരില്‍ വിട്ടയക്കാവുന്നവരെ കണ്ടെ ത്താനും നടപടിയെടുക്കാനും സംസ്ഥാന സര്‍ക്കാ രുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപീകരിച്ച ഉന്നതാധികാര സമിതികളോട് ആവശ്യപ്പെ ട്ടിട്ടുണ്ട്.
കോവിഡിന്റെ തുടക്കകാലത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തരമായി പുറ ത്തിറക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഉന്നത തല സമിതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാ ണ് അന്ന് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യാത്തവരെ പരോളില്‍ വിടുകയും, ശിക്ഷാകാലാവധി അവസാനിക്കാറായവരെ പുറത്തുവിടുകയും ചെയ്തത്. കഴിഞ്ഞ വര്‍ഷം പരോള്‍ ലഭിച്ച തടവുകാ ര്‍ക്ക് ഈ വര്‍ഷവും 90 ദിവസങ്ങള്‍ വരെ പരോള്‍ നല്‍കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒന്നാം തരംഗ സമയത്ത് ജയില്‍ മോചനം ഉള്‍പ്പടെ അനുവദിക്കുന്നതിനെ കുറിച്ച് തീരുമാനം എടു ക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും ഉന്നത അധികാര സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേ ശിച്ചിരുന്നു. ഇതനുസരിച്ച് രൂപികൃതമായ ഉന്നതാധികാര സമിതി കഴിഞ്ഞ വര്‍ഷം ജയിലില്‍ നിന്ന് പുറത്ത് പോകാന്‍ അനുമതി ലഭിച്ചവര്‍ക്ക് വീണ്ടും അടിയന്തിരമായി പുറത്ത് ഇറങ്ങാനുള്ള നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. അതേസമയം കഴിഞ്ഞ തവണ ജയിലില്‍ നിന്ന് പുറ ത്തിറങ്ങാന്‍ കഴിയാത്തവരുടെ അപേക്ഷ വീണ്ടും ഉന്നത അധികാര സമിതി പരിഗണി ക്കണമെ ന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിനുള്ള വ്യവസ്ഥ ഉന്നത അധി കാര സമിതിക്ക് തീരുമാനിക്കാം.
എന്നാല്‍ ഉന്നതാധികാര സമിതിയുടെ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെയും ഹൈക്കോടതി കളിലൂടെ യും സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിട്ടികളുടെയും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.











